പത്തനംതിട്ട: കോവിഡ് വ്യാപനത്തെ തുടർന്ന് സന്നിധാനത്ത് ആന്റിജൻ പരിശോധന. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ആരെയും ഇനി മുതൽ സന്നിധാനത്ത് തുടരാൻ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം. കഴിഞ്ഞ പതിനാല് ദിവസത്തിനിടയിൽ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ആരെയും തുടരാൻ അനുവദിക്കേണ്ടന്നാണ് തീരുമാനം.
സന്നിധാനത്ത് വ്യാപര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്. ഇതിനെ തുടർന്നാണ് ശനിയാഴ്ച സന്നിധാനത്തെ ആശുപത്രി കേന്ദ്രികരിച്ച് ആന്റിജൻ പരിശോധന നടക്കുക.
You may also like:നവദമ്പതികൾ ഹണിമൂൺ ക്യാൻസലാക്കി; പിന്നെ നേരെ പോയത് കർണാടകയിലെ ബീച്ച് വൃത്തിയാക്കാൻ [NEWS]കാറിന്റെ പിന്നിൽ നായയെ കെട്ടിയിട്ട് വാഹനം ഓടിച്ചു; ഓടി തളർന്ന നായയെ വലിച്ചിഴച്ച് കാർ, ഒടുവിൽ യാത്രക്കാർ തടഞ്ഞു [NEWS] ലോക്ക് ഡൗൺ കാലത്ത് ഡേറ്റിംഗ് ആപ്പിൽ കണ്ടുമുട്ടി; ഇപ്പോൾ കാത്തിരിപ്പ് 'മൂന്ന്' കടിഞ്ഞൂൽ കൺമണികൾക്കായി [NEWS]കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും സന്നിധാനം എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് സി.പി. സത്യപാലന് നായരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി.
ഡിസംബര്‍ എട്ടിന് നടത്തിയ നടപടികളുടെ ഭാഗമായിരുന്നു പരിശോധന. സന്നിധാനത്ത് ജോലി ചെയ്യുന്ന മുഴുവന്‍ ആളുകളും കോവിഡ് 19 ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് രണ്ട് ദിവസത്തിനകം തന്നെ ഹാജരാക്കണമെന്നുള്ള നിര്‍ദ്ദേശം അതാത് സ്ഥാപന ഉടമകള്‍ക്ക് നല്‍കിയിരുന്നു. ഇക്കാര്യം ഉറപ്പ് വരുത്തുന്നതിന് ആയിരുന്നു വെള്ളിയാഴ്ചത്തെ പരിശോധന.
പരിശോധനയില്‍ ഭൂരിഭാഗം ആളുകളുടേയും പരിശോധനാഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരോട് ശനിയാഴ്ച അത് ഹാജരാക്കണമെന്നും ഇല്ലാത്തവർ
സന്നിധാനം വിട്ടുപോകാനുമാണ് നിര്‍ദ്ദേശം.
സന്നിധാനത്ത് വിവിധ ജോലികള്‍ക്കും മറ്റുമായി താമസിക്കുന്നവർക്ക് ആയിരിക്കും ശനിയാഴ്ച്ച കോവിഡ് 19 പരിശോധന ക്യാമ്പ് നടത്തുക. ഉച്ചക്ക് 12 മുതല്‍ വൈകിട്ട് നാലു വരെയാണ് സന്നിധാനത്ത് വച്ച് പരിശോധന നടത്തുക. പരിശോധനയുമായി സഹകരിക്കാത്ത സ്ഥാപന ഉടമകളെയും ജീവനക്കാരെയും തുടര്‍ന്ന് സന്നിധാനത്ത് തുടരാന്‍ അനുവദിക്കില്ലെന്നും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അറിയിച്ചു.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർ ആരോഗ്യവകുപ്പ് നിർദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അതത് വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാരെയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ എതാനും ദിവസങ്ങൾക്കിടയിൽ സന്നിധാനം കേന്ദ്രീകരിച്ച് നിരവധി പേർക്കാണ് കോവിഡ് പോസറ്റീവ് റിപ്പോർട്ട് ചെയ്തത്. ഇതിനെ തുടർന്നാണ് ഇന്നലെ സന്നിധാനത്ത് ചേർന്ന ഉന്നതതല യോഗത്തിൽ നടപടി ശക്തമാക്കുവാൻ തീരുമാനിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.