നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പി സി ജോർജിനെ 'പുറത്താക്കിയവരെ' പുറത്താക്കിയതായി കേരള ജനപക്ഷം

  പി സി ജോർജിനെ 'പുറത്താക്കിയവരെ' പുറത്താക്കിയതായി കേരള ജനപക്ഷം

  പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് 5 പേരെ പുറത്താക്കിയെന്ന് കേരള ജനപക്ഷം സെക്കുലർ ഇ കെ ഹസൻകുട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു.

  പി സി ജോർജ്

  പി സി ജോർജ്

  • Share this:
   കോട്ടയം: പാർട്ടിയുടെ രക്ഷാധികാരിയും പൂഞ്ഞാർ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ പി സി ജോർജിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയതായി വാർത്താസമ്മേളനം വിളിച്ച് അറിയിച്ചവരെ പുറത്താക്കിയതായി കേരള ജനപക്ഷം സെക്കുലർ. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് 5 പേരെ പുറത്താക്കിയെന്ന് കേരള ജനപക്ഷം സെക്കുലർ ഇ കെ ഹസൻകുട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു.
   എസ് ഭാസ്കരപിള്ള, ജയൻ മമ്പറം, റെജി കെ ചെറിയാൻ, കെ ഒ രാജൻ എൻ എ നജുമുദ്ദീൻ എന്നിവരെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറത്താക്കിയതായാണ് കുറിപ്പിൽ പറയുന്നത്.

   ''2006 ൽ ഈപ്പൻ വർഗ്ഗീസിനെയും 2016 ൽ ടി എസ് ജോണിനെയും വിലയ്ക്കെടുത്ത മുന്നണി നേതൃത്വങ്ങൾ ഇതേ പരിപാടി നടത്തിയിരുന്നു. അന്നൊക്കെ പി സി ജോർജിന്റെ ഭൂരിപക്ഷം ഇരട്ടിക്കുകയാണ് ഉണ്ടായത്. പ്രായാധിക്യവും ശാരീരിക അസ്വാസ്ഥവും മൂലം വർഷങ്ങളായി വിതമ ജീവിതം നയിക്കുന്ന എസ് ഭാസ്കരപിളളയെ പോലുള്ള നേതാക്കളെ സ്ഥാനമാനങ്ങളിൽ നിലനിർത്തിയത് പി സി ജോർജിന്റെ മാന്യത കൊണ്ട് മാത്രമാണ്. ഇലക്ഷൻ അടുക്കുമ്പോൾ നടക്കുന്ന ഇത്തരം കുതിര കച്ചവടങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. പി സി ജോർജ്ജ് നേതൃത്വം കൊടുക്കുന്ന ഈ പാർട്ടിയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കാൻ ഇന്നലെ പാർട്ടി വിട്ടവർക്ക് ആർക്കും നിയമാവകാശം ഇല്ല''- ഇ കെ ഹസൻകുട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു.

   Related News- പി സി ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കേരള ജനപക്ഷം

   കേരള ജനപക്ഷം (സെക്കുലർ) രക്ഷാധികാരി പി സി ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി വർക്കിങ് ചെയർമാൻ എസ്. ഭാസ്കരപിള്ളയാണ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ ചെയര്‍മാനായി തന്നെ തെരഞ്ഞെടുത്തതായും ഭാസ്കരപിള്ള അറിയിച്ചിരുന്നു. ഇപ്പോൾ പുറത്താക്കിയ അഞ്ചുപേരും അന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

   മാർച്ച് ഏഴിന് പി സി ജോ​ർ​ജിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള ജ​ന​പ​ക്ഷം പി​ള​ർ​ന്നിരുന്നു. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ഇ ​കെ ഹ​സ​ൻ​കു​ട്ടി​യെ​യും മ​റ്റ്​ ഭാ​ര​വാ​ഹി​ക​ളെ​യും നീ​ക്കി​യാ​ണ് പിളർന്ന വിഭാഗം​​ പു​തി​യ ക​മ്മി​റ്റി രൂ​പീകരിച്ചത്. ആ വിഭാഗത്തെയാണ് ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. ജനപക്ഷം സ്ഥാനാര്‍ത്ഥിയായാണ് പി സി ജോര്‍ജ് പൂഞ്ഞാറിൽ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അതേസമയം, പുറത്താക്കലിനോട് പി സി ജോർജോ മകൻ ഷോണ്‍ ജോർജോ നേരിട്ട് പ്രതികരിച്ചിട്ടില്ല.

   ദ​ളി​ത്, ഈ​ഴ​വ, ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ നി​ര​ന്ത​രം വേ​ദ​നി​പ്പി​ക്കു​ന്ന പ്ര​സ്​​താ​വ​ന​ക​ൾ ന​ട​ത്തു​ക​യും നി​ല​പാ​ടി​ല്ലാ​ത്ത രാ​ഷ്​​ട്രീ​യം ക​ളി​ക്കു​ക​യും ചെ​യ്യു​ന്ന പി ​സി ജോ​ർ​ജിന്റെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്​​ പു​തി​യ ക​മ്മി​റ്റി​യു​ണ്ടാ​ക്കി​യതെന്നാണ് വിമത വിഭാഗം പറയുന്നത്. മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​യി നി​ല​വി​ലെ മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ഹാ​ജി പാ​മ​ങ്ങാ​ട​നെ​യും ചെ​യ​ർ​മാ​നാ​യി പാ​ല​ക്കാ​ട്​ ജി​ല്ല പ്ര​സി​ഡ​ന്റാ​യി​രു​ന്ന ജ​യ​ൻ മ​മ്പ​റ​ത്തെ​യും സം​സ്ഥാ​ന വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റാ​യി സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഖാ​ദ​ർ മാ​സ്​​റ്റ​റെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന എ​സ് എം കെ മു​ഹ​മ്മ​ദ​ലി​യെ​യും വിമതവിഭാഗം തെ​ര​ഞ്ഞെ​ടുത്തിരുന്നു. പു​തി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും ജ​ന​താ​ദ​ളി​ൽ (എ​സ്) ല​യി​ക്കു​മെ​ന്ന്​ മലപ്പുറത്ത് നടത്തിയ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചിരുന്നു.
   Published by:Rajesh V
   First published:
   )}