HOME » NEWS » Kerala » THOSE WHO OPPOSE ENTRY OF DEVOTEES INTO WORSHIP PLACES HAVE COMMUNAL AGENDA SAYS K MURALIDHARAN SS TV

ആരാധനാലയങ്ങളില്‍ ഭക്തര്‍ പ്രവേശിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്ക് വര്‍ഗീയ അജണ്ട: കെ.മുരളീധരന്‍ 

സംഘപരിവാറിന്റെയും ക്ഷേത്രസംരക്ഷണ സമിതിയുടെയും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യം കോണ്‍ഗ്രസിനില്ലെന്ന് കെ മുരളീധരന്‍

News18 Malayalam | news18-malayalam
Updated: June 10, 2020, 4:33 PM IST
ആരാധനാലയങ്ങളില്‍ ഭക്തര്‍ പ്രവേശിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്ക് വര്‍ഗീയ അജണ്ട: കെ.മുരളീധരന്‍ 
K Muraleedharan
  • Share this:
കോഴിക്കോട്: ആരാധനാലയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കാനുള്ള നടപടി വിശ്വാസികള്‍ സ്വാഗതം ചെയ്യുമെന്ന് കെ മുരളീധരന്‍. ക്ഷേത്രങ്ങളില്‍ വിശ്വാസികളെ മാറ്റി നിര്‍ത്തരുത്. പ്രസാദ വിതരണം മുടക്കുന്നത് ശരിയല്ല. ചുറ്റമ്പലത്തിനകത്ത് കയറിയാല്‍ കൊറോണ വരുമെന്നും പുറത്ത് നിന്ന് തൊഴുതാല്‍ വരില്ലെന്നും പറയുന്നത് മനസ്സിലാകുന്നില്ലെന്നും കെ മുരളീധരന്‍ പരിഹസിച്ചു.

ആരാധനാലയങ്ങള്‍ തുറക്കണമെന്നുള്ള നിലപാടില്‍ നിന്ന് ഒരു മാറ്റവുമില്ല. സംഘപരിവാര്‍ ഭക്തരുടെ പ്രവേശനത്തെ വര്‍ഗീയവത്ക്കരിക്കുകയാണ് ചെയ്യുന്നത്. അതിവിടെ നടക്കാന്‍പോകുന്നില്ല.  വി മുരളീധരന്റെ നിലപാട് എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും കെ മുരളീധരന്‍ ന്യൂസ് 18നോട് പറഞ്ഞു.

You may also like:'മുഖ്യമന്ത്രി പിണറായിയെ വിട്ടൊഴിയാതെ ലാവലിൻ ഭൂതം'; അതിരപ്പിള്ളിയിൽ അഴിമതിക്ക് നീക്കമെന്ന് കെ.സുരേന്ദ്രൻ [NEWS]'പരിസ്ഥിതിദിനം കഴിഞ്ഞു; ഇനി അതിരപ്പിള്ളി നശീകരണം'; വിമർശനവുമായി അഡ്വ. എ. ജയശങ്കർ [NEWS] പശുക്കളെ കശാപ്പ് ചെയ്താൽ പത്തുവർഷം വരെ തടവ്: ഗോവധ നിരോധന നിയമത്തിൽ ഭേദഗതി വരുത്താൻ യുപി സർക്കാർ [NEWS]
സംഘപരിവാറിന്റെയും ക്ഷേത്രസംരക്ഷണ സമിതിയുടെയും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യം കോണ്‍ഗ്രസിനില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. സംഘപരിവാറിന് ഇക്കാര്യത്തില്‍ കൃത്യമായ വര്‍ഗീയ അജണ്ടയുണ്ട്. അത് ജനങ്ങള്‍ക്കറിയാം. ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു നിലപാടുണ്ട്. അത് വിശ്വാസികളുടെ വികാരം മാനിച്ചുള്ള നിലപാടാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
Published by: user_49
First published: June 10, 2020, 4:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories