സിബിഐ അന്വേഷിച്ച തോട്ടണ്ടി കേസ് ഹൈക്കോടതിയിലേക്ക്; സർക്കാർ നടപടിയെ ചോദ്യം ചെയ്യാൻ പരാതിക്കാരൻ

അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ഒഴിവാക്കി ഐപിസി വകുപ്പുകൾ മാത്രം ചേർത്ത് സി ബി ഐ കുറ്റപത്രം സമർപ്പിച്ചാലും പ്രോസിക്യൂഷന് സർക്കാർ അനുമതി വേണമെന്ന നിയമപ്രശ്നം ഉയരും.

News18 Malayalam | news18
Updated: October 24, 2020, 6:48 PM IST
സിബിഐ അന്വേഷിച്ച തോട്ടണ്ടി കേസ് ഹൈക്കോടതിയിലേക്ക്; സർക്കാർ നടപടിയെ ചോദ്യം ചെയ്യാൻ പരാതിക്കാരൻ
highcourt
  • News18
  • Last Updated: October 24, 2020, 6:48 PM IST
  • Share this:
കൊല്ലം: അഞ്ചു വർഷം മുമ്പ് സിബിഐ അന്വേഷിച്ച തോട്ടണ്ടി കേസ് ഹൈക്കോടതിയിലേക്ക്. അഞ്ഞൂറു കോടി രൂപയുടെ അഴിമതി ആരോപണം നേരിടുകയും അഞ്ചു വർഷം മുൻപ് സി.ബി.ഐ ഏറ്റെടുക്കുകയും ചെയ്ത കേസിലാണ് പ്രോസിക്യൂഷന് സർക്കാർ അനുമതി നിഷേധിച്ചത്.

ഐ എൻ ടി യു സി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ, കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എംഡി കെ എ രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയാണ് സർക്കാർ നിഷേധിച്ചത്.

You may also like:വാളയാർ മദ്യദുരന്തം: അഞ്ചു പേർ മരിച്ച ചെല്ലങ്കാവ് ആദിവാസി കോളനിയിൽ മദ്യമെത്തിച്ചത് കോൺഗ്രസ് നേതാവെന്ന് CPM [NEWS]പത്തൊമ്പതുകാരന്റെ മൃതദേഹം കുറ്റിക്കാടുകൾക്ക് ഇടയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു [NEWS] കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: രണ്ടുപേർ പിടിയിൽ [NEWS]

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനം കൈക്കൊണ്ടുവെന്നാണ് സർക്കാർ വിശദീകരണം. കോർപ്പറേഷനു വേണ്ടി തോട്ടണ്ടി എത്തിച്ച ജെ.എം.ജെ ട്രേഡേഴ്സ് ഉടമ ജയ്മോൻ ജോസഫ് മാത്രമേ ഇനി വിചാരണ നേരിടേണ്ടതുള്ളൂ. പ്രധാന പ്രതികൾ ഒഴിവായതോടെ കേസ് തന്നെ നിലനിൽക്കില്ലെന്ന സ്ഥിതി ഉണ്ടായേക്കും. ഈ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ കടകംപള്ളി മനോജ് വ്യക്തമാക്കി.

അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ഒഴിവാക്കി ഐപിസി വകുപ്പുകൾ മാത്രം ചേർത്ത് സി ബി ഐ കുറ്റപത്രം സമർപ്പിച്ചാലും പ്രോസിക്യൂഷന് സർക്കാർ അനുമതി വേണമെന്ന നിയമപ്രശ്നം ഉയരും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതികൾക്കെതിരെ അതിശക്തമായ സമരമാണ് സി.പി.എം കൊല്ലം ജില്ലയിൽ സംഘടിപ്പിച്ചത്.



ഐപിസി വകുപ്പുകൾ ചേർത്ത് പുതിയ കുറ്റപത്രം സമർപ്പിക്കുക എന്നത് നിയമ നടപടികൾക്ക് കാലതാമസം വരുത്തുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഹർജിക്കാൻ ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രോസിക്യൂഷന് അനുമതി നൽകാമെന്ന നിലപാട് നേരത്തെ മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ സ്വീകരിച്ചിരുന്നു. ഇതിനിടെ, നിലവിൽ ഖാദി ബോർഡ് സെക്രട്ടറിയായ കെ.എ രതീഷിന്റെ ശമ്പളം ഇരട്ടിയാക്കി സർക്കാർ ഉത്തരവിറങ്ങുകയും ചെയ്തു.
Published by: Joys Joy
First published: October 24, 2020, 6:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading