തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമി രോഹിണി ദിനമായ നാളെ മുതൽ ആയിരം ഭക്തർക്ക് ദർശനം. വിർച്വൽ ക്യൂ സംവിധാനത്തിലൂടെ മുൻ കൂട്ടി ബുക്ക് ചെയ്തവർക്കാണ് ദർശന സൗകര്യം. എന്നാൽ നാലമ്പലം വരെ മാത്രമേ ദർശനം ഉണ്ടാവുകയുള്ളൂ. ഇതിനുള്ള ഒരുക്കങ്ങൾ ക്ഷേത്രത്തിൽ അവസാനഘട്ടത്തിലാണ്.
ലോക് ഡൗണിന് ശേഷം ആദ്യമാായാണ്
ഗുരുവായൂരിൽ ഇത്രയധികം ഭക്തരെ പ്രവേശിപ്പിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആണ് ക്ഷേത്രദർശനം. ഭക്തർക്ക് ചെറിയ തോതിൽ നിവേദ്യങ്ങളും നാളെ മുതൽ നൽകി തുടങ്ങും. കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന നിവേദ്യ കൗൗണ്ടർ നാളെ മുതൽ പ്രവർത്തന സജ്ജജമാകും. പ്രധാന വഴിപാടുകളായ പാൽപ്പായസം, നെയ് പായസം, അപ്പം, അട, വെണ്ണ, പഴം പഞ്ചസാര, അവിൽ, ആടിയ എണ്ണ തുടങ്ങിയവയാണ് ഭക്തർക്ക് ലഭിക്കുക.
Also Read:
ഗുരുവായൂരിൽ ഒരു വർഷം ചോറൂണിന് ഒരു ലക്ഷത്തിലേറെ ഉണ്ണികൾ; ആറായിരത്തിലേറെ വിവാഹങ്ങൾസീൽ ചെയ്താണ് നിവേദ്യങ്ങൾ നൽകുകയെന്ന് ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കി. തുലാഭാരം, ചുറ്റുവിളക്ക്, കൃഷ്ണനാട്ടം എന്നീ വഴിപാടുകൾ നടത്താനും ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചിട്ടുുണ്ട്. അഷ്ടമിരോഹിണി ദിനമായ നാളെ 10000 അപ്പം, 200 ലിറ്റർ പാൽപായസം, 150 ലിറ്റർ നെയ്പായസം, 100 അടയും നിവേദിക്കും. തുടർന്നുള്ള ദിവസങ്ങളിൽ അവശ്യാനുസരണം ഭക്തർക്ക് നിവേദ്യങ്ങൾ ശീട്ടാക്കാം.
ശ്രീകോവിലിൽ നെയ് വിളക്ക് വഴിപാട് പ്രകാരം വരുന്ന ഭക്തരെ ക്യൂ കോംപ്ലക്സിലെ പ്രത്യേക വരി വഴി നേരെ കിഴക്കേ ഗോപുരത്തിലൂടെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ച് ദർശനം കഴിയുമ്പോൾ അർഹതപ്പെട്ട നിവേദ്യ കിറ്റ് നൽകുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.