• HOME
  • »
  • NEWS
  • »
  • kerala
  • »
  • ദൈവം ഹാരി പോർട്ടർ പോലെ സാങ്കൽപ്പിക കഥാപാത്രം; ദൈവത്തിന്റെ സ്വന്തം നാട്ടിലെ നാസ്തിക സമ്മേളനം

ദൈവം ഹാരി പോർട്ടർ പോലെ സാങ്കൽപ്പിക കഥാപാത്രം; ദൈവത്തിന്റെ സ്വന്തം നാട്ടിലെ നാസ്തിക സമ്മേളനം

ദൈവം എന്നത് ഹാരി പോർട്ടറെ പോലെ ഭാവന മാത്രമാണെന്ന് പ്രമുഖ നാസ്തിക പ്രഭാഷകൻ സി. രവിചന്ദ്രൻ

  • Share this:
    കൊച്ചി: കോവിഡ് മഹാമാരി കഴിഞ്ഞ് രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം നാസ്തിക സമ്മേളനം കൊച്ചിയിൽ നടന്നു. ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം ദൈവത്തിന്റെ സ്വന്തം നാട്ടിൽ എന്ന പ്രചാരണത്തോടെയായിരുന്നു പരിപാടി. എസ്സൻസ് ഗ്ലോബലിന്റെ നേതൃത്വത്തിലാണ് നാസ്തിക സമ്മേളനം നടന്നത്. വിവിധ ജില്ലകളിൽ നിന്ന് പതിനായിരത്തിലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തെന്ന് എസ്സൻസ് ഗ്ലോബൽ പ്രസിഡന്റ് ശ്രീലേഖ ചന്ദ്രശേഖർ പറഞ്ഞു.

    അസ്കർ അലി, ഡോ. സിറിയക് ആബി ഫിലിപ്പ്, മനുജ മൈത്രി, ഡോ. ബീനാ റാണി, ഡോ. അഗസ്റ്റസ് മോറിസ് തുടങ്ങിയവർ എറണാകുളത്ത് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. പോപ്പുലർഫ്രണ്ട് പ്രവർത്തകർ കൈവെട്ടിയ പ്രൊഫ. ടി ജെ ജോസഫ് പരിപാടിയിൽ പങ്കെടുത്തു.

    Also Read- കോടിയേരിയെ അവസാനമായി കാണാൻ പുഷ്പനെത്തി; അന്ത്യാഭിവാദ്യമർപ്പിച്ച് കെകെ രമ എംഎൽഎയും

    ദൈവം എന്നത് ഹാരി പോർട്ടറെ പോലെ ഭാവന മാത്രമാണെന്ന് പ്രമുഖ നാസ്തിക പ്രഭാഷകൻ സി. രവിചന്ദ്രൻ പറഞ്ഞു. മതബോധം മനുഷ്യനെ നശിപ്പിച്ച് അക്രമകാരികളാക്കുന്നു. മതപുസ്തകങ്ങളല്ല, ഗവേഷണ പഠനങ്ങളാണ് മാനവ പുരോഗതിക്ക് വഴികാട്ടിയെന്നും അദ്ദേഹം പറഞ്ഞു.

    മതവിദ്യാഭ്യാസം അനിവാര്യമോ എന്ന വിഷയത്തെ കുറിച്ചും ചർച്ച നടന്നു. പാസ്റ്റർ അനിൽ കൊടിത്തോട്ടം, രാഹുൽ ഈശ്വർ, മുസ്തഫ മൗലവി, അനൂപ് ഐസക്‌, പ്രസാദ് കെ.പി, സുഹൈല എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ആരിഫ് ഹുസൈൻ തെരുവത്തായിരുന്നു മോഡറേറ്റർ.

    പരിപാടിയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൂടിവരുന്നതായി സംഘാടകരിൽ ഒരാളായ ടോമി സെബാസ്റ്റ്യൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 2018-ൽ ആദ്യമായി ഇവന്റ് സംഘടിപ്പിച്ചപ്പോൾ ഏകദേശം 4,000 പേരാണ് പങ്കെടുത്തത്. 2019-ൽ അത് ഇരട്ടിയായി. കോവിഡ് മൂലമുണ്ടായ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന പരിപാടിയിൽ പതിനായിരം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പങ്കെടുത്തവരുടെ എണ്ണം അതിലും കൂടുതലാണെന്ന് അദ്ദേഹം പറ‍ഞ്ഞു.
    Published by:Naseeba TC
    First published: