• HOME
  • »
  • NEWS
  • »
  • kerala
  • »
  • Chottanikkara | ചോറ്റാനിക്കര മകം തൊഴുത് ആയിരങ്ങൾ; ദർശനസായൂജ്യം തേടി നയൻതാരയും, പാർവ്വതി ജയറാമും

Chottanikkara | ചോറ്റാനിക്കര മകം തൊഴുത് ആയിരങ്ങൾ; ദർശനസായൂജ്യം തേടി നയൻതാരയും, പാർവ്വതി ജയറാമും

ദക്ഷിണേന്ത്യന്‍ ചലച്ചിത്ര താരമായ നയന്‍താരസിനിമ താരം ജയറാമിന്റെ ഭാര്യ പാര്‍വതി ജയറാം അടക്കമുളളവര്‍ മകം തൊഴുതു മടങ്ങി. മണിക്കൂറുകള്‍ കാത്ത് നിന്നശേഷം ക്ഷേത്രം നട തുറന്നയുടനെ തന്നെ ഇരുവരും ദര്‍ശനം നടത്തി

  • Last Updated :
  • Share this:
കൊച്ചി: ആയിര കണക്കിന് ഭക്തരാണ് പ്രസിദ്ധമായ ചോറ്റാനിക്കര(Chottanikkara  makam) മകം തൊഴുത് മടങ്ങിയത്. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഏഴാം നാളിലാണ് മകം തൊഴല്‍ ചടങ്ങുകള്‍ നടന്നത്. സര്‍വ്വാഭരണ വിഭൂഷിതയായ ചോറ്റാനിക്കര അമ്മയെ ഒരു നോക്കുകണ്ട് പുണ്യം നേടാന്‍ പതിനായിരക്കണക്കിന് സ്ത്രീകളാണ് നാടിന്റെ നാന തുറകളില്‍ നിന്നും ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേര്‍ന്നത്.

മിഥുനലഗ്നം  ഉച്ചയ്ക്ക് രണ്ടിന്  മകം തൊഴലിനായി ശ്രീകോവില്‍ നട തുറന്നതോടെ അമ്മേ നാരായണാ ദേവി നാരായണ മന്ത്രങ്ങള്‍കൊണ്ട് ക്ഷേത്രാങ്കണവും, പരിസരവും ഭക്തിസാന്ദ്രമായി. ദര്‍ശനത്തിനായി പുലര്‍ച്ചെ മുതല്‍ കാത്തു നിന്നവര്‍ മനം നിറഞ്ഞാണ് ചോറ്റാനിക്കര അമ്മയെ കണ്ട് മടങ്ങിയത്. ഉച്ചകഴിഞ്ഞ് 2 മുതല്‍ രാത്രി പത്തു വരെയാണ് മകം തൊഴലിനായുള്ള ദര്‍ശന സമയം.

ദക്ഷിണേന്ത്യന്‍ ചലച്ചിത്ര താരമായ നയന്‍താരസിനിമ താരം ജയറാമിന്റെ ഭാര്യ പാര്‍വതി ജയറാം അടക്കമുളളവര്‍ മകം തൊഴുതു മടങ്ങി. മണിക്കൂറുകള്‍ കാത്ത് നിന്നശേഷം ക്ഷേത്രം നട തുറന്നയുടനെ തന്നെ ഇരുവരും ദര്‍ശനം നടത്തി. നയന്‍താര ഭര്‍ത്താവും, തമിഴ് സിനിമാ സംവിധായകനുമായ വിഗ്‌നേശ് ശിവനൊപ്പമാണ് ദര്‍ശനത്തിന് എത്തിയത്.

നന്നായി തൊഴാന്‍ കഴിഞ്ഞതായി നയന്‍താര മാധ്യമങ്ങളോട് പറഞ്ഞു. ആരാധകരര്‍ ചുറ്റും കൂടിയതോടെ കൂടുതല്‍ സമയം അവര്‍ ക്ഷേത്ര സന്നിധിയില്‍ തങ്ങാതെ ദര്‍ശനം നടത്തിയ ശേഷം മടങ്ങുകയായിരുന്നു. ഫ്‌ലൈ ഓവര്‍ വഴി ദര്‍ശനം കഴിഞ്ഞ് മടങ്ങിയ നയന്‍താരയെ ദര്‍ശനത്തിനായി ക്യൂവില്‍ കാത്ത് നിന്ന ഭക്തര്‍ തിരിച്ചറിഞ്ഞതോടെ അവരെ കൈ വീശി കാണിച്ച ശേഷമാണ് സൂപ്പര്‍ താരങ്ങള്‍ മടങ്ങിയത്.

പാര്‍വ്വതി ജയറാം അടുത്ത ബന്ധുക്കള്‍ക്കൊപ്പമാണ് ദര്‍ശനത്തിനായി എത്തിയത്. ചെന്നൈയില്‍ നിന്നും ഇന്നലെ കൊച്ചിയില്‍ എത്തിയ പാര്‍വ്വതി ഇന്ന് രാവിലെയാണ് ചോറ്റാനിക്കര ക്ഷേത്ര സന്നിധിയില്‍ എത്തിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇടയിലും ദര്‍ശനം നടത്തുവാന്‍ കഴിഞ്ഞ് ഭാഗ്യമായി കരുതുന്നതായി പാര്‍വ്വതി പറഞ്ഞു. കൊവിഡ് മൂലമാണ് ഇക്കുറി ആറ്റുകാല്‍ പൊങ്കാലയ്ക്ക് പങ്കെടുക്കുവാന്‍ കഴിയാതെ പോയതെന്നും പാര്‍വ്വതി വ്യക്തമാക്കി.

'ചിരഞ്ജീവിക്കൊപ്പം എത്തിയത് യുവതിയല്ല': വ്യാജവാർത്ത നൽകിയവർക്കെതിരെ നടപടിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ്

സര്‍വാഭരണ വിഭൂഷിതയായി വരദാഭയ മുദ്രകളോടെ ദേവി വില്വമംഗലം സ്വാമിയാര്‍ക്ക് വിശ്വരൂപദര്‍ശനം നല്‍കിയന്നൊണ് ചോറ്റാനിക്കര മകം തൊഴലിന് പിന്നിലെ ഐതീഹ്യം. കുംഭമാസത്തിലെ രോഹിണി നാളില്‍ കൊടിയേറി ഉത്രം ആറാട്ടായി നടക്കുന്ന ഉത്സവത്തിന്റെ ഏഴാം നാളിലാണ് മകം തൊഴല്‍. തങ്കഗോളകയും തിരുവാഭരണങ്ങളും ചാര്‍ത്തിയ ദേവിയെ തൊഴാന്‍ കേരളത്തിനകത്തും പുറത്തും നിന്ന് ഭക്തരാണ് ഇക്കുറിയും ഒഴുകിയെത്തിയത്.

read also- Attukal Pongala 2022| ആറ്റുകാൽ പൊങ്കാല പണ്ടാര അടുപ്പിലും വീടുകളിലും; ഇളവ് വേണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ്

കുംഭ മാസത്തിലെ മകം നാളിലാണ് ചോറ്റാനിക്കര മകം. ഭക്തര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡും, ക്ഷേത്ര ഉപദേശക സമിതിയും ഏര്‍പ്പെടുത്തിയിരുന്നത്. ദേവസ്വത്തിന് പുറമെ, പോലീസ്, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ ക്ഷേത്രത്തിനകത്തും പുറത്തും ഭക്തജനങ്ങള്‍ക്കായി ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ക്ഷേത്രത്തിന്റെ വടക്കേ പൂരപ്പറമ്പിലും പടിഞ്ഞാറേനട പൊതുമരാമത്ത് പാതയിലും പന്തല്‍ ഒരുക്കിയിരുന്നത്.
Published by:Jayashankar AV
First published: