• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേരളഹൗസില്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കി ആലപ്പുഴ സ്വദേശി


Updated: August 4, 2018, 11:13 AM IST
കേരളഹൗസില്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കി ആലപ്പുഴ സ്വദേശി

Updated: August 4, 2018, 11:13 AM IST
ന്യൂഡല്‍ഹി: കേരളഹൗസിന് മുന്നില്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കി നാടകീയ പ്രതിഷേധം. ചെട്ടികുളങ്ങര സ്വദേശി വിമല്‍ രാജാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

മുഖ്യമന്ത്രി താമസിക്കുന്ന കൊച്ചിന്‍ ഹൗസിന് പുറത്ത് ഇയാള്‍ കത്തി വീശി മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സുരക്ഷാ സേന ഇടപെട്ട് ഇയാളുടെ കൈയ്യിലുണ്ടായിരുന്ന കത്തി പിടിച്ചുവാങ്ങി.

പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. തൊഴില്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടിട്ടും തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധമെന്ന് ഇയാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയെ തിരുവനന്തപുരത്തുവെച്ച് കണ്ടിരുന്നതായും തനിക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്നും സഹായം ചെയ്യണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്ന് ഇയാള്‍ പറയുന്നു.

ഡല്‍ഹി പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.

സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തിയത്.
First published: August 4, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍