ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. ഭീഷണിയെത്തുടര്‍ന്ന് അണക്കെട്ടില്‍ പരിശോധന ശക്തമാക്കി. പൊലീസ് ആസ്ഥാനത്തേക്ക് വൈകുന്നേരമാണ് സന്ദേശം എത്തിയത്.
തൃശൂരില്‍ നിന്നുള്ള മൊബൈല്‍ നമ്പറില്‍ നിന്നാണ് വിളി വന്നത്. നമ്പറിന്റെ ഉടമയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തൃശൂര്‍ സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ തൃശൂര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹര്‍ത്താലിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; ആവശ്യമുള്ളവര്‍ക്ക് ജോലിയ്ക്ക് പോകാം; സുരക്ഷ ഒരുക്കുമെന്ന് സര്‍ക്കാര്‍
സെപ്തംബർ 27-ന് കർഷക സംഘടനകൾ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദിൻ്റെ ഭാഗമായുള്ള കേരള ഹർത്താലുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തീർപ്പാക്കി. ഹർത്താൽ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെണ്ണും തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി തീർപ്പാക്കിയത്. ഹർജിയിൽ സംസ്ഥാന സർക്കാരിൻ്റെ അഭിപ്രായം ഹൈക്കോടതി തേടിയിരുന്നു.
സംസ്ഥാനത്ത് ഹർത്താലുകൾക്കെതിരായി കടുത്ത നിലപാടുകൾ ഹൈക്കോടതി സ്വീകരിച്ചിരുന്നു ഹർത്താലുകൾ പ്രഖ്യാപിക്കാനും നടപ്പാക്കാനും കോടതി തന്നെ നേരത്തെ മാർഗ്ഗനിർദേശങ്ങളും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു.
മുൻകൂർ നോട്ടീസ് നൽകി മാത്രമേ ഹർത്താൽ പ്രഖ്യാപിക്കാനാവൂ എന്ന ഹൈക്കോടതി മാർഗനിർദേശം പാലിക്കാതെയാണ് ഹർത്താൽ നടത്തുന്നതെന്ന് കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ഹർജിക്കാരൻ ആരോപിച്ചിരുന്നു. എന്നാൽ ഈ വ്യവസ്ഥ നിയമമായി മാറിയിട്ടില്ലെന്നും ബിൽ നിർദേശമാണെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹർത്താൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് ജോലി ചെയ്യാനും സഞ്ചരിക്കാനുമുള്ള സൗകര്യമൊരുക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് സംരക്ഷണമൊരുക്കുമെന്നും താത്പര്യമില്ലാത്തവർക്ക് ജോലി ചെയ്യാമെന്നും അറിയിച്ച സർക്കാർ അന്നേ ദിവസം അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നില്ലായെന്ന് ഉറപ്പു വരുത്തുമെന്നും ഹൈക്കോടതിയിൽ പറഞ്ഞു. സർക്കാരിൻ്റെ വിശദീകരണം കേട്ട ശേഷം ഹർത്താൽ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി തള്ളി.
കർഷകസംഘനടകളുടെ ഭാരത് ബന്ദിന് കേരളത്തിൽ സംയുക്ത തൊഴിലാളി യൂണിയനുകളും എൽഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപിയും ബിഎംഎസും അടക്കമുള്ള കേന്ദ്ര സർക്കാരിൻ്റെ ഭാഗമായ സംഘടനകൾ മാത്രമാണ് ബന്ദിന് പിന്തുണ പ്രഖ്യാപിക്കാതെ മാറി നിൽക്കുന്നത്.
ഇരുപത്തി ഏഴിലെഭാരത് ബന്ദ് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ തീരുമാനമായതായി സംയുക്ത ട്രേഡ് യൂണിയന്‍ സമിതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.. രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെയാകും ഹര്‍ത്താല്‍.പത്രം, പാല്‍, ആംബുലന്‍സ്, മരുന്ന് വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സര്‍വിസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.
ഹര്‍ത്താലിന്റെ ഭാഗമായി സ്ഥാനത്ത് 27ന് രാവിലെ എല്ലാ തെരുവുകളിലും പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആയിരിക്കും ഇത്. സെപ്റ്റംബര്‍ 22 ന് പ്രധാന തെരുവുകളില്‍ ജ്വാല തെളിയിച്ച് ഹര്‍ത്താല്‍ വിളംബരം ചെയ്യുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ സമിതി അറിയിച്ചു.
സംസ്ഥാനത്ത് തിങ്കളാഴ്ച ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവിധ പരീക്ഷകൾ മാറ്റി. 27നു നിശ്ചയിച്ചിരുന്ന കാലിക്കറ്റ്, കൊച്ചി സർവകശാലകളുടെ പരീക്ഷകളാണ് മാറ്റിയത്. പിഎസ് സി നടത്താനിരുന്ന വകുപ്പു തല പരീക്ഷകളും മാറ്റി.എംജി സർവകലാശാല ഇന്നോ നാളെയോ പരീക്ഷ നടത്തിപ്പിൽ തീരുമാനം എടുക്കുമെന്നും അറിയിച്ചു. ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ 5,6 സെമസ്റ്റർ പരീക്ഷകൾ ഒക്ടോബർ ഏഴിലേക്കും ഫുഡ് ക്രാഫ്റ്റ് കോഴ്സ് പരീക്ഷകൾ ഈ മാസം 30ലേക്കും മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bomb Threat