• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

തിരുവനന്തപുരത്ത് വനിതാ ജഡ്ജിക്ക് ഫോണിൽ അജ്ഞാതന്റെ ഭീഷണി; കേസെടുത്തു

അഡീഷണൽ ജില്ലാ കോടതിയിലെ വനിതാ ജഡ്‌ജിയ്‌ക്കാണ് തുടർച്ചയായി ഭീഷണി സന്ദേശമെത്തിയത്

news18
Updated: May 5, 2019, 4:38 PM IST
തിരുവനന്തപുരത്ത് വനിതാ ജഡ്ജിക്ക് ഫോണിൽ അജ്ഞാതന്റെ ഭീഷണി; കേസെടുത്തു
News 18
  • News18
  • Last Updated: May 5, 2019, 4:38 PM IST IST
  • Share this:
തിരുവനന്തപുരം: വനിതാ ജഡ്‌ജിയെ ഫോൺവിളിച്ച് ഭീഷണിപ്പെടുത്തുന്നതായി പരാതി. ഫോൺവഴിയും വാട്സാപ്പ് വഴിയും ശല്യപ്പെടുത്തുന്നതായി വനിതാ ജ‍ഡ്ജി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതിയിലെ വനിതാ ജഡ്‌ജിയ്‌ക്കാണ് ഭീഷണി.

തുടർച്ചയായി ഫോൺ വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നു. തിരികെ വിളിച്ച് വിവരം തിരക്കിയപ്പോൾ ഒരു യുവാവാണ് മറുപടി നൽകിയത്. ശല്യമുണ്ടാക്കരുതെന്ന് നിർദേശിച്ചതിന് പിന്നാലെ വീണ്ടും ഫോൺ കോളുകൾ എത്തിയതോടെ നമ്പർ ബ്ലോക്ക് ചെയ്തു. പിന്നീടും ശല്യം തുടർന്നതോടെയാണ് ജഡ്ജി പൊലീസിനെ സമീപിച്ചത്.

First published: May 5, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍