നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വെറുതേ വിടരുത്, കൊല്ലണം': കൈരളി ചാനലിലെ ചർച്ചയിൽ പങ്കെടുത്തതിന് പിന്നാലെ കോൺഗ്രസ് നേതാവ് ഡോ.ജി.വി.ഹരിക്ക് വധഭീഷണി

  'വെറുതേ വിടരുത്, കൊല്ലണം': കൈരളി ചാനലിലെ ചർച്ചയിൽ പങ്കെടുത്തതിന് പിന്നാലെ കോൺഗ്രസ് നേതാവ് ഡോ.ജി.വി.ഹരിക്ക് വധഭീഷണി

  സുബാഷ് മാധവൻ എന്നയാളാണ് കൈരളി ചാനലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ജി.വി.ഹരിയെ വെറുതേ വിടരുതെന്നും കൊല്ലണമെന്നും ആഹ്വാനം ചെയ്തിരിക്കുന്നത്.

  News18

  News18

  • Share this:
   തിരുവനന്തപുരം:  കോൺഗ്രസ് നേതാവും ജവഹർ ബാൽ മഞ്ച് ദേശീയ പ്രൊജക്റ്റ്‌ ഡയറക്ടറുമായ ഡോ.ജി.വി ഹരിക്ക് വധ ഭീഷണി. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകം സംബന്ധിച്ച് കൈരളി ചാനൽ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഫേസ്ബുക്കിൽ വധഭീഷണി മുഴക്കി സുഭാഷ് മാധവൻ എന്നയാൾ രംഗത്തെത്തിയത്.

   സുബാഷ് മാധവൻ കൈരളി ചാനലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ജി.വി.ഹരിയെ വെറുതേ വിടരുതെന്നും കൊല്ലണം നാറിയെ എന്നും ആഹ്വാനം ചെയ്തത് രംഗത്തെത്തിയിരിക്കുന്നത്.

   ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കൈരളിയിൽ നടന്ന ചർച്ചയിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് ജി.വി ഹരിയും സി.പി.എമ്മിൽ നിന്നും ഐ.ബി സതീഷ് എം.എൽ.എയുമാണ് പങ്കെടുത്തത്.

   ഭീഷണി മുഴക്കിയ സുബാഷ് മാധവൻ കായംകുളം സ്വദേശിയാണെന്നാണ് ഫേസ്ബുക്കിൽ വ്യക്തമാക്കിയിരിക്കുന്നത്.

   Published by:Aneesh Anirudhan
   First published:
   )}