• HOME
 • »
 • NEWS
 • »
 • kerala
 • »
 • പൊലീസിനെതിരെ കൊലവിളി: സിപിഎം നേതാക്കൾക്ക് പരസ്യ ശാസന

പൊലീസിനെതിരെ കൊലവിളി: സിപിഎം നേതാക്കൾക്ക് പരസ്യ ശാസന

വണ്ടിപ്പെരിയാര്‍ പോലീസ്‌ സ്‌റ്റേഷനില്‍ ചില കേസുകളുമായി ബന്ധപ്പെട്ട്‌ പോയ ഇവർ പൊലീസുകാരുമായി സംസാരിക്കുന്നതിനിടെ വാക്കുതർക്കം ഉണ്ടാകുകയും വധഭീഷണി മുഴക്കുകയുമായിരുന്നു.

cpm police

cpm police

 • Last Updated :
 • Share this:
  തൊടുപുഴ: പോലീസുകാക്കെതിരെ വധഭീഷണി മുഴക്കിയ വണ്ടിപ്പെരിയാറിലെ സി.പി.എം നേതാക്കള്‍ക്ക്‌ പരസ്യശാസന. പാർട്ടിയുടെ സല്‍പ്പേരിനു കളങ്കമുണ്ടാക്കിയ സാഹചര്യത്തിലാണു ജില്ലാ സെക്രേട്ടറിയറ്റംഗം ആര്‍. തിലകന്‍, ജില്ലാ കമ്മിറ്റിയംഗം ജി. വിജയാനന്ദ്‌ എന്നിവരെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചതെന്നു ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ അറിയിച്ചു. വണ്ടിപ്പെരിയാര്‍ പോലീസ്‌ സ്‌റ്റേഷനില്‍ ചില കേസുകളുമായി ബന്ധപ്പെട്ട്‌ പോയ ഇവർ പൊലീസുകാരുമായി സംസാരിക്കുന്നതിനിടെ വാക്കുതർക്കം ഉണ്ടാകുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ സിപിഎം നേതാക്കള്‍ ഒളിവിലാണ്‌. പ്രതികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തതോടെയാണ്‌ ഇവര്‍ മുങ്ങിയത്‌. പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ട്‌.

  പാര്‍ട്ടിയിൽ ഉന്നത സ്ഥാനത്തിരിക്കുന്ന ഉത്തരവാദിത്വമുള്ള നേതാക്കള്‍ പോലീസ്‌ ഉദ്യോഗസ്‌ഥരോട്‌ മോശമായി പെരുമാറിയത്‌ ഏറെ ഗൗരവമായാണ് പാര്‍ട്ടി കാണുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരുവിധത്തിലും അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി കര്‍ശനമായി നിലപാടെടുക്കുകയും ഇത്‌ സംബന്ധിച്ച്‌ നേതാക്കളോട്‌ വിശദീകരണം ചോദിക്കുകയും ചെയ്‌തു. വിശദീകരണം തൃപ്‌തികരമല്ലാത്തതിനാലാണ് പരസ്യശാസന നല്‍കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചതെന്നും സെക്രട്ടറി അറിയിച്ചു.

  വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാരുടെ കാലു വെട്ടുമെന്നായിരുന്നു സിപിഎം നേതാക്കളുടെ ഭീഷണി എസ്ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് നേരെയാണ് അസഭ്യം വർഷം ചൊരിഞ്ഞു കൊണ്ട് ഭീഷണി മുഴക്കിയത്. വാഹന പരിശോധനയ്ക്കിടെ ഡി വൈ എഫ് ഐ പ്രവർത്തകന്‍റെ ബൈക്ക് പിടികൂടിയതാണ് സി പി എം നേതാക്കളെ ചൊടിപ്പിച്ചത്.

  കൊറോണ പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാതെ നിരത്തിലിറങ്ങിയ ഇരുപതോളം വാഹനങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇതിൽ ഉൾപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകന്റെ വാഹനം കേസെടുക്കാതെ വിടണമെന്നാണ് നേതാക്കൾ ആവശ്യപ്പെട്ടത്. പൊലീസ് സ്റ്റേഷനിൽ എത്തിയ ആളുകളുടെ മുന്നിൽ വെച്ചായിരുന്നു പരസ്യ ഭീഷണിയും തെറിവിളിയും.
  TRENDING:ചൈനീസ് നിർമ്മിത ആപ്പുകൾ കണ്ടെത്തി നീക്കം ചെയ്യുന്ന ആപ്പ് വൈറലാകുന്നു [NEWS]ആ കായലും കടന്നൊരു പെൺകുട്ടി; അവൾക്കു വേണ്ടി മാത്രമൊരു ബോട്ട് സർവീസ് [NEWS]കാമുകി പ്രണയത്തിൽ നിന്ന് പിന്മാറി; കാമുകിയുടെ അമ്മയെ കാമുകനും സഹോദരനും ഇടിച്ചു പരിക്കേൽപിച്ചു [NEWS]
  അതേസമയം, നിയമപരമായ നടപടി മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് എസ് ഐ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. പൊലീസുകാരുടെ പരാതിയെ തുടർന്ന് സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ശക്തമായ ഭീഷണി മുഴക്കിയിട്ടും കാര്യമായ വകുപ്പുകൾ ഒന്നും ചെയ്തിട്ടില്ല എന്നാണ് വിവരം. ഉന്നത ഇടപെടൽ മൂലമാണ് ഇത് ഉണ്ടായതെന്ന് പൊലീസിൽ ചർച്ചയായിട്ടുണ്ട്.
  Published by:Anuraj GR
  First published: