നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Karipur Air India Express Crash | കരിപ്പൂരിലേക്ക് മൂന്ന് വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ്

    Karipur Air India Express Crash | കരിപ്പൂരിലേക്ക് മൂന്ന് വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ്

    കരിപ്പൂർ വിമാന അപകടത്തെ കുറിച്ച് അന്വേഷിക്കാൻ വ്യോമയാനമന്ത്രാലയം നിയോഗിച്ച സംഘം കരിപ്പൂരിലെത്തി.

    കരിപ്പൂർ വിമാനത്താവളം

    കരിപ്പൂർ വിമാനത്താവളം

    • Share this:
      കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലേക്ക് എയർ ഇന്ത്യ എക്സ് പ്രസ്സിന്റെ മൂന്ന് വിമാനങ്ങൾ ഇന്ന് സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇതിൽ ആദ്യത്തേത് പുലർച്ചെ രണ്ടിന് ഡൽഹിയിൽ നിന്ന് കോഴിക്കോടേക്ക് തിരിച്ചു. ഡിജിസിഎ, വ്യോമയാന മന്ത്രാലയം അധികൃതർ, എയർ ഇന്ത്യ എക്സ്പ്രസ് സിഇഒ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെയും വഹിച്ചുള്ള വിമാനം കരിപ്പൂരിലെത്തി.

      എയർ ഇന്ത്യ ജീവനക്കാരെയും സർക്കാർ ഉദ്യോഗസ്ഥരെയും വഹിച്ചുള്ള രണ്ടാമത്തെ വിമാനം രാവിലെ ആറിന് മുംബൈയിൽ നിന്ന് പുറപ്പെട്ടു. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാനും പരിക്കേറ്റവർക്ക് സഹായങ്ങൾ നൽകുക അടക്കമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ചുമതലപ്പെടുത്തിയ ജീവനക്കാരാണ് ഈ വിമാനത്തിൽ എത്തുന്നത്. മൂന്നാമത്തെ വിമാനം ഡൽഹിയിൽ നിന്ന് ആറുമണിക്ക് തിരിച്ചു. എയർ ഇന്ത്യ സിഎംഡിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും അടക്കമുള്ളവരാണ് വിമാനത്തിലുള്ളത്.



      You may also like:Karipur Air India Express Crash | 12 വർഷം വ്യോമസേനയിൽ; ക്യാപ്റ്റൻ സാഥെ 30 വർഷത്തെ പരിചയ സമ്പത്തുള്ള പൈലറ്റ് [NEWS]Karipur Air India Express Crash | വിമാനാപകടത്തിൽ ഒറ്റപ്പെട്ടുപോയ കുട്ടിയുടെ മതാപിതാക്കളെ കണ്ടെത്തി [NEWS] Karipur Air India Express Crash | 'വ്യക്തിപരമായി അറിയാം'; കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച പൈലറ്റിന് ആദരാഞ്ജലി അർപ്പിച്ച് പൃഥ്വിരാജ് [NEWS]

      വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 190 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ എഎക്സ്ബി1344 ബി737 വിമാനം വെള്ളിയാഴ്ച രാത്രി 7.45ഓടെയാണ് അപകടത്തിൽപ്പെട്ടത്. 184 യാത്രക്കാർ ഉൾപ്പെടെ 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 19 പേർ മരിച്ചു. 123 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 14 പേരുടെ നിലഗുരുതരമാണ്. അപകടത്തിൽ കേന്ദ്ര വ്യോമയാനമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
      Published by:Rajesh V
      First published:
      )}