നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വളളിക്കുന്ന് ആള്‍ക്കൂട്ട ആക്രമണം: മൂന്ന് പേര്‍ അറസ്റ്റില്‍; സംഭവം പ്രത്യേകമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

  വളളിക്കുന്ന് ആള്‍ക്കൂട്ട ആക്രമണം: മൂന്ന് പേര്‍ അറസ്റ്റില്‍; സംഭവം പ്രത്യേകമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

  അരിയല്ലൂര്‍ സ്വദേശികളായ സി.വി. ബിജു ലാല്‍, പി.കെ. സബീഷ്, എ.ടി. വേണുഗോപാല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

  vallikkunnu

  vallikkunnu

  • Share this:
  കോഴിക്കോട്: വള്ളിക്കുന്ന് ആള്‍ക്കൂട്ട ആക്രമണക്കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശികളായ സി.വി. ബിജു ലാല്‍, പി.കെ. സബീഷ്, എ.ടി. വേണുഗോപാല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വള്ളിക്കുന്ന് സംഭവം പ്രത്യേകമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

  മലപ്പുറം പരപ്പനങ്ങാടി സ്വദേശികളായ ഷറഫുദ്ധീന്‍, നവാസ് എന്നിവരെ മോഷ്ടാക്കളെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ച കേസിലാണ് മൂന്ന് പേരെ അറസ്റ്റു ചെയ്തത്. തിരൂര്‍ ഡി.വൈ.എസ്.പി. കെ.എ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

  അതേസമയം വള്ളിക്കുന്ന് ആള്‍ക്കൂട്ട ആക്രമണം പ്രത്യേകമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. മുസ്ലിം നാമധാരികളാണെന്നറിഞ്ഞ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പി.കെ അബ്ദുറബ്ബിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

  Also read: മദ്യപിച്ച് ലക്കുക്കെട്ട് വഴിയിൽ കിടക്കുന്നവരുടെ എണ്ണം കുറഞ്ഞെന്ന് മന്ത്രി; വൈകിട്ടായാൽ പലരുടെയും തനിനിറം അറിയാമെന്ന് MLA

  143,147,23,24,326 വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകളാണിത്. അരിയല്ലൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ നരിക്കുറ്റി പ്രദേശത്തു വെച്ച് ഞായറാഴ്ച രാത്രി 10.30 മണിയോടെയാണ് ആക്രമണമുണ്ടായത്.

  ഈ ഭാഗത്ത് മോഷ്ടാക്കളുടെ ശല്യമുണ്ടന്ന് പ്രചാരണമുണ്ട്. പാചക തൊഴിലാളിയായ ഷറഫുദ്ധീന്‍, ഒപ്പം ജോലി ചെയ്യുന്ന നവാസിനെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഒരു സുഹൃത്തിന്റെ വീട്ടിലെത്തിക്കാന്‍ വന്നതായിരുന്നു. ഇതോടെ സംശയത്തിന്റെ പേരില്‍ ഒരു സംഘം ഇവരെ പിടികൂടുകയും ഇരുട്ടത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും തെങ്ങില്‍ കെട്ടിയിടുകയും ചെയ്തു. ഈ സംഘം വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പലരും ഇവിരെ ക്രൂരമായി മര്‍ദ്ധിച്ചു. ഇതിനിടയില്‍ ഷറഫുദ്ധീന്‍ തന്റെ ജ്യേഷ്ഠന് ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അതും അക്രമികള്‍ തടഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഷറഫുദ്ധീന്റെ ജ്യേഷ്ടനെയും, മകന്റെയും നേര്‍ക്കും ആള്‍ക്കൂട്ടം ആക്രമത്തിന് മുതിര്‍ന്നു .

  പിന്നീട് വിവരമറിഞ്ഞ് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. സാരമായി പരിക്കേറ്റ ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ഷറഫുദ്ധീന് തലക്കും, നവാസിന് കാലിനുമാണ് ഗുരുതരമായി പരിക്കേറ്റത്.
  First published:
  )}