മലപ്പുറം: എടരിക്കോട് അസം സ്വദേശിനിയായ 12കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ അസമിൽ നിന്നും കൊണ്ടുവന്ന അസം സ്വദേശികളായ ബദറുൽ അമീൻ, നജേദ കാതൂൺ, ഇവർ താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്സിന്റെ ഉടമ എടരിക്കോട് സ്വദേശി മുഹമ്മദ് അലി എന്നിവരെയാണ് കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ബദറുൽ അമീൻ, നജേദ കാതൂൺ എന്നിവർക്ക് എതിരെ മനുഷ്യക്കടത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഉള്ള വകുപ്പ് അനുസരിച്ചുമാണ് കേസ് എടുത്തിരിക്കുന്നത്.
മുഹമ്മദലിക്ക് എതിരെ പോക്സോ, ബലാത്സംഗം, ഐപിസിയുടെ വിവിധ വകുപ്പുകൾ അനുസരിച്ചും കേസെടുത്തിരിക്കുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കുട്ടികളുടെ മൊഴിയനുസരിച്ച് കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇതര സംസ്ഥാന തൊഴിലാളികൾ ആണ് പ്രതി പട്ടികയിൽ ഏറെയും എന്നാണ് സൂചന.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.