• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുനമ്പം മനുഷ്യക്കടത്ത് കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

മുനമ്പം മനുഷ്യക്കടത്ത് കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കേസുമായി ബന്ധപ്പെട്ട് പ്രഭു രവി അനിൽകുമാർ എന്നിവരുടെ പങ്ക് സംശയാതീതമായി തെളിഞ്ഞ സാഹചര്യത്തിലാണ് അറസ്റ്റ്

  • Share this:
    മുനമ്പം മനുഷ്യക്കടത്ത് കേസിൽ പ്രതികളായ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.  അനിൽ കുമാർ, പ്രഭു, രവി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പാസ്പോർട്ട് ആക്റ്റ് പ്രകാരവും വ്യാജരേഖ ചമയ്ക്കലിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. എന്നാൽ  മൂന്നുപേർക്കുമെതിരെ മനുഷ്യക്കടത്തിന് കുറ്റം ചുമത്തിയിട്ടില്ല.

    സാമ്പത്തിക സംവരണത്തിന് സ്‌റ്റേ ഇല്ല; പരിശോധിക്കുമെന്ന് സുപ്രീം കോടതി


    രാജ്യത്തെ ഞെട്ടിച്ച മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റാണ് ഇപ്പോേൾ രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് പ്രഭു രവി അനിൽകുമാർ എന്നിവരുടെ പങ്ക് സംശയാതീതമായി തെളിഞ്ഞ സാഹചര്യത്തിലാണ് ഇത്.  പ്രഭു, രവി എന്നിവർക്ക് മനുഷ്യക്കടത്ത് സംബന്ധിച്ച് വ്യക്തമായ ധാരണകൾ ഉണ്ടായിരുന്നുവെന്നും കടത്തിന് എല്ലാ ഒത്താശയും ഇവർ ചെയ്തിരുന്നതായും തെളിഞ്ഞിട്ടുണ്ട് .ബോട്ടുടമ അനിൽകുമാറിന് വസ്തുതകൾ അറിയാമായിരുന്നുവെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത് .ഈ സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് നടന്നത്.

    ന്യൂസിലാൻഡ്.,ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള മനുഷ്യ കടത്തിൽ ഒരു നിർണായക കേന്ദ്രമായിരുന്നു മുനമ്പം എന്ന വിവരമാണ് ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. ദൽഹിയിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രഭു ,രവി സനൂപ് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് ലഭിച്ചത്. ഇതിൽ പ്രഭുവിന്റെ പങ്കാണ് കൂടുതൽ നിർണായകമായത്.

    മഞ്ജു വാര്യരുടെ രാഷ്ട്രീയ പ്രവേശം: ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത നിഷേധിക്കാതെ മുല്ലപ്പള്ളി


    2013 ൽ ബോട്ടിൽ ഓസ്ട്രേലിയയിൽ എത്തിയ പ്രഭു
    രണ്ടുവർഷത്തോളം അവിടെ കൃഷിതോട്ടത്തിൽ ജോലി ചെയ്തു. അഭയാർത്ഥി വിസയിൽ ക്രിസ്മസ് ദ്വീപിലായിരുന്നു ജോലിചെയ്തതത്. അക്കാലത്ത് ഓസ്ട്രേലിയൻ സർക്കാരിൽനിന്ന് അഭയാർത്ഥികൾക്കുള്ള ആശ്വാസ ധനവും കൈപ്പറ്റി. രണ്ടുവർഷത്തിനുശേഷം ഓസ്ട്രേലിയൻ സർക്കാർ തന്നെ ഈ സംഘത്തെ തിരിച്ചയച്ചയക്കുകയായിരുന്നെന്നും മൊഴിയിലുണ്ട്. പ്രഭുവിന് മുഖ്യപ്രതി ശ്രീകാന്തൻ അടക്കമുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദൽഹിയിലടക്കം സംഘത്തിനു വേണ്ടി ഇയാൾ ആളെ കൂട്ടിയെന്നും തെളിഞ്ഞിട്ടുണ്ട്. എല്ലാവരുടെയും പങ്ക് തെളിഞ്ഞ സാഹചര്യത്തിലാണ് അറസ്റ്റ്.
    First published: