• HOME
  • »
  • NEWS
  • »
  • kerala
  • »
  • Drowning| തൃശൂരിൽ ചെമ്മീൻകെട്ടിലിറങ്ങിയ മൂന്നു വിദ്യാർഥികൾ ചെളിയിൽ താഴ്ന്നു മരിച്ചു

Drowning| തൃശൂരിൽ ചെമ്മീൻകെട്ടിലിറങ്ങിയ മൂന്നു വിദ്യാർഥികൾ ചെളിയിൽ താഴ്ന്നു മരിച്ചു

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടം നടന്നത്. അഞ്ചുകുട്ടികളാണ് ഇവിടെ കുളിക്കാനിറങ്ങിയത്. ഇതില്‍ രണ്ടുപേര്‍ നേരത്തെ കയറിപ്പോയി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തൃശൂര്‍ (Thrissur) ചാവക്കാട് (chavakkad) ഒരുമനയൂരില്‍ ചെമ്മീൻ കെട്ടിലിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ ചെളിയില്‍ താഴ്ന്നുമരിച്ചു. ചാവക്കാട് പാലയൂര്‍ പള്ളിക്കടുത്ത് താമസിക്കുന്ന വരുണ്‍ (16), സൂര്യ (16, മുഹ്‌സിന്‍ (16) എന്നിവരാണ് മരിച്ചത്.

കഴുത്താക്കല്‍ കായലിനു സമീപത്തെ ചെമ്മീന്‍കെട്ടില്‍ ഇറങ്ങിയ ഇവര്‍ ചെളിയില്‍ താഴ്ന്നുപോവുകയായിരുന്നെന്നാണ് ഒപ്പമുള്ളവര്‍ പറയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടം നടന്നത്. അഞ്ചുകുട്ടികളാണ് ഇവിടെ കുളിക്കാനിറങ്ങിയത്. ഇതില്‍ രണ്ടുപേര്‍ നേരത്തെ കയറിപ്പോയി. മറ്റ് മൂന്നുപേര്‍ ചെളിയില്‍ താഴുകയായിരുന്നു.

ചെളിനിറഞ്ഞ പ്രദേശമാണ് ഇവിടം. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തുന്നതിന് മുന്‍പേ തന്നെ മൃതദേഹങ്ങള്‍ നാട്ടുകാര്‍ പുറത്തെത്തിച്ചിരുന്നു.

കോട്ടയം ഏറ്റുമാനൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കോട്ടയം ഏറ്റുമാനൂരില്‍ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. പേരൂർ പള്ളിക്കുന്നേൽ കടവിലാണ് സംഭവം. പേരൂർ മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ വിദ്യാർത്ഥി ചെറുവാണ്ടൂർ വെട്ടിക്കൽ വീട്ടിൽ സുനിലിന്റെ മകൻ നവീൻ (15), ഏറ്റുമാനൂർ ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥി ചെറുവാണ്ടൂർ കിഴക്കേ മാന്തോട്ടത്തിൽ ലിജോയുടെ മകൻ അമൽ (16) എന്നിവരാണ് മരിച്ചത്.

ഉച്ചക്ക് ഒരു മണിയോടെ അപകടമുണ്ടായത്. സുഹൃത്തുകള്‍ക്കൊപ്പം 4 പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് പള്ളിക്കുന്നേൽ കടവിൽ കുളിക്കാനെത്തിയത്.

ഇതിൽ രണ്ട് പേരാണ് കാൽവഴുതി ഒഴുക്കിൽ പെട്ട് മുങ്ങി താഴ്ന്നത്. ഇവരെ രക്ഷിക്കാൻ സമീപവാസികൾ ശ്രമം നടത്തിയെങ്കിലും പുറത്തെടുത്തപ്പോഴേക്കും രണ്ട് പേരും മരിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് മാറ്റി.

കടലുണ്ടി പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കടലുണ്ടി പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പൊട്ടികടവത്ത് പടിഞ്ഞാറ്റുമുറി ഹരിദാസന്റെ മകന്‍ പതിനെട്ടുകാരനായ അഭിനവ് ആണ് മരിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമുറി മുണ്ടുപറമ്പില്‍ സ്വദേശിയാണ് അഭിനവ്.

കടലുണ്ടി പുഴയിലെ കരുവാള മുഴിക്കല്‍ കടവില്‍ വൈകീട്ട് കുളിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന ഉടനെ തന്നെ കുട്ടിയെ കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Published by:Rajesh V
First published: