നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ലോകത്ത് ജനസംഖ്യ അതിവേഗം വർദ്ധിക്കുന്ന നഗരങ്ങളിൽ മൂന്നെണ്ണം കേരളത്തിൽനിന്ന്

    ലോകത്ത് ജനസംഖ്യ അതിവേഗം വർദ്ധിക്കുന്ന നഗരങ്ങളിൽ മൂന്നെണ്ണം കേരളത്തിൽനിന്ന്

    2011 ലെ സെൻസസ് അനുസരിച്ച് രാജ്യത്തെ ഏറ്റവും കുറഞ്ഞ ജനസംഖ്യാ വളർച്ചാ നിരക്ക് കേരളത്തിലായിരുന്നു

    relief camp

    relief camp

    • Share this:
      തിരുവനന്തപുരം: 2011ലെ സെൻസസ് പ്രകാരം രാജ്യത്ത് ജനസംഖ്യ വളർച്ചാനിരക്ക് കുറഞ്ഞ സംസ്ഥാനമാണ് കേരളമെങ്കിലും ലോകത്ത് അതിവേഗം ജനസംഖ്യ വർദ്ധിക്കുന്ന 10 നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽനിന്ന് മൂന്ന് നഗരങ്ങൾ ഇടംപിടിച്ചു. പട്ടികയിൽത്തന്നെ ഒന്നാമതുള്ള മലപ്പുറവും നാലാമതുള്ള കോഴിക്കോടും പത്താമതുള്ള കൊല്ലവുമാണ് കേരളത്തിൽനിന്ന് ഇടംപിടിച്ച നഗരങ്ങൾ.

      2015-20 കാലഘട്ടത്തെ റിപ്പോർട്ട് പ്രകാരം മലപ്പുറം നഗരത്തിലെ ജനസംഖ്യ വർദ്ധനവ് 44 ശതമാനമാണ്. പട്ടികയിൽ നാലാം സ്ഥാനത്തുള്ള കോഴിക്കോട്ട് 35 ശതമാനവും പത്താം സ്ഥാനത്തുള്ള കൊല്ലത്ത് 31 ശതമാനവുമാണ് ജനസംഖ്യാ വർദ്ധനവെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്ക് അടിസ്ഥാനമാക്കി ദ എക്കണോമിസ്റ്റ് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു.

      2011 ലെ സെൻസസ് അനുസരിച്ച് രാജ്യത്തെ ഏറ്റവും കുറഞ്ഞ ജനസംഖ്യാ വളർച്ചാ നിരക്ക് കേരളത്തിലായിരുന്നു. 4.3 ശതമാനം മാത്രമായിരുന്നു കേരളത്തിലെ ജനസംഖ്യ വർദ്ധനവ്. ഇത് ദേശീയ നിരക്കായ 17.6 ശതമാനത്തെ അപേക്ഷിച്ച് വളരെ താഴെയായിരുന്നു. 28.6 ശതമാനമുള്ള ബീഹാറിലായിരുന്നു ഏറ്റവും ഉയർന്ന ജനസംഖ്യാ വളർച്ച.

      കേരള സർക്കാരിന്റെ 2016ലെ സാമ്പത്തിക അവലോകനം അനുസരിച്ച് കേരളത്തിലെ ജനസംഖ്യ വളർച്ചാ നിരക്ക് സീറോയിലേക്കോ നെഗറ്റീവിലേക്കോ ആണ് നീങ്ങുന്നത്. ഈ പ്രവണതയ്ക്ക് കാരണം സംസ്ഥാനത്തെ ഉയർന്ന സാക്ഷരതയാണ്. സ്ത്രീകൾക്കിടയിലെ സാക്ഷരതാ നിരക്കും ഇതിൽ പ്രധാനമാണ്.

      കേരളത്തിലെ ശിശു ജനസംഖ്യയും (0-6 വയസ്സ്) 2001-11ൽ -8.44% എന്ന നെഗറ്റീവ് നിരക്കിലേക്ക് എത്തിയിരുന്നു. 2011 ലെ സംസ്ഥാനത്തെ മൊത്തം ശിശു ജനസംഖ്യ 3,472,955 ആയിരുന്നു. 2001 ൽ ഇത് 3,793,146 ആയിരുന്നു. ശിശു ജനസംഖ്യ 2011ൽ കേരളത്തിന്റെ മൊത്തം ജനസംഖ്യയുടെ 10% ആയിരുന്നു. 2001ൽ ഇത് 12% ആയിരുന്നു.

      എന്നാൽ 2011 ലെ സെൻസസിലെ മൊത്തത്തിലുള്ള ജനസംഖ്യാ വളർച്ച ചില ജില്ലകളിൽ നെഗറ്റീവായത് കാരണമാണ് മറ്റു ജില്ലകളിലെ ഉയർന്ന നിരക്കിനെ മറികടക്കാൻ സഹായകരമായത്. ഉദാഹരണത്തിന്, 2001-11 കാലയളവിൽ മലപ്പുറത്തെ ജനസംഖ്യ 13.4 ശതമാനമായി ഉയർന്നു. ശിശു ജനസംഖ്യയുടെ ഏറ്റവും ഉയർന്ന അനുപാതവും (14%) മലപ്പുറം ജില്ലയിലായിരുന്നു. എന്നാൽ പത്തനംതിട്ട പോലെയുള്ള ജില്ലകളിൽ നെഗറ്റീവ് നിരക്കാണ് രേഖപ്പെടുത്തിയത്.
      Published by:Anuraj GR
      First published:
      )}