നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Bev Q App | 234 ദിവസം; രജിസ്റ്റർ ചെയ്തത് മൂന്ന് കോടി മൊബൈൽ നമ്പർ; വിതരണം ചെയ്തത് നാല് കോടി ടോക്കൺ

    Bev Q App | 234 ദിവസം; രജിസ്റ്റർ ചെയ്തത് മൂന്ന് കോടി മൊബൈൽ നമ്പർ; വിതരണം ചെയ്തത് നാല് കോടി ടോക്കൺ

    ഈ കാലയളവിനുള്ളിൽ സൊമാറ്റോ, ഡൊമിനോസ്, സ്വിഗ്ഗി തുടങ്ങിയ ജനപ്രിയ ഫുഡ് ഡെലിവറി ആപ്പുകളെ പിന്നിലാക്കാൻ ബെവ് ക്യു ആപ്പിന് സാധിച്ചു

    BevQ

    BevQ

    • Share this:
      തിരുവനന്തപുരം: കോവിഡ് പ്രതിരോധ മാനദണ്ഡപ്രകാരം മദ്യം വിതരണം ചെയ്യാൻ പുറത്തിറക്കിയ ബെവ് ക്യു ആപ്പ് ഒഴിവാക്കി സാമൂഹിക അകലം ഉറപ്പാക്കി മദ്യ വിതരണം തുടരാൻ ബിവറേജസ് എം.ഡി കഴിഞ്ഞ ദിവസമാണ് കത്ത് നൽകിയത്. 234 ദിവസം പ്രാബല്യത്തിലുണ്ടായിരുന്ന ബെവ് ക്യു ആപ്പ് വന്നതോടെ ബിവറേജസ് കോർപറേഷന്‍റെ വരുമാനം കുറഞ്ഞത് വിവാദമായിരുന്നു. ടോക്കൺ ഉപയോഗിച്ച് ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകൾക്ക് പുറമെ ബാറുകളിലും മദ്യവിൽപന നടത്തി. എന്നാൽ കൂടുതൽ ടോക്കണുകൾ ബാറുകൾക്ക് ലഭിച്ചപ്പോൾ ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് ലഭിച്ചത് താരതമ്യേന കുറവായിരുന്നു. ബിവറേജസിലെ മദ്യവിൽപനയും വരുമാനവും പകുതിയായി കുറഞ്ഞു. ആപ്പ് കൊണ്ടു വന്നത് ബാർ മുതലാളിമാരെ സഹായിക്കാനാണെന്ന് ആരോപണം ഉയർന്നിരുന്നു

      ബെവ് ക്യു ആപ്പിൽ 234 ദിവസംകൊണ്ട് രജിസ്റ്റർ ചെയ്തത് മൂന്നു കോടി മൊബൈൽ നമ്പരുകൾ. ഇത്രയും ദിവസത്തിനിടെ 4.1 കോടി ടോക്കണുകളും ബെവ് ക്യു ആപ്പ് വഴി വിതരണം ചെയ്തു. ആകെ 37.5 ലക്ഷം പേർ മാത്രമാണ് ആപ്പ് ഡൌൺലോഡ് ചെയ്തതെങ്കിലും, അടുപ്പക്കാർക്കു കൈമാറുകയും ഒന്നിലേറെ നമ്പരുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെയാണ് ആകെ ഉപയോക്താക്കളുടെ എണ്ണം മൂന്നു കോടി കവിഞ്ഞത്.

      Also Read- Bev Q | വറ്റിവരണ്ട ദിനങ്ങൾക്ക് അറുതി വരുത്തിയ ആപ്പിന് ട്രോൾ ലോകത്ത് കിടിലൻ വരവേൽപ്പ്

      ലോക്ക്ഡൌണിൽ ഘട്ടംഘട്ടായി ഇളവുകൾ നൽകുന്നതിന്‍റെ ഭാഗമായാണ് മദ്യവിതരണം പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്.ഒടുവിൽ മദ്യവിതരണത്തിനുള്ള ടോക്കൺ നൽകുന്നതിനുള്ള ആപ്പ് വികസിപ്പിക്കാൻ സർക്കാർ ടെൻഡർ ക്ഷണിച്ചു. കൊച്ചിയിലെ സ്റ്റാർട്ടപ്പായ ഫെയർകോഡ് ടെക്നോളജീസിന്റെ മൊബൈൽ ആപ്പാണ് തെരഞ്ഞെടുത്തത്. ടെൻഡറിലെ സാങ്കേതിക പരിശോധനയിൽ മറ്റൊരു കമ്പനിയാണ് ഒന്നാമതെത്തിയതെങ്കിലും അവർ ആവശ്യപ്പെട്ടത് പ്രതിവർഷം 1.85 കോടി രൂപ ചെലവ് വരുന്ന പ്ലാറ്റ്ഫോമായിരുന്നു. ഫെയർകോഡ് ടെക്നോളജീസ് ബെവ് ക്യു ആപ്പിനായി ക്വോട്ട് ചെയ്തത് 2.8 ലക്ഷം രൂപയായിരുന്നു. 2020 മെയ് 28നാണ് ബെവ് ക്യു ആപ്പ് ഉപയോഗിച്ചുള്ള മദ്യ വിൽപന ആരംഭിച്ചത്.

      Also Read- Bev Q App I കാത്തിരിപ്പിന് വിരാമം; നിങ്ങൾ കാത്തിരുന്ന കക്ഷി എത്തി; ലിങ്ക് ഇവിടെ; നേരത്തെ ഉണർന്നാൽ ബുക്ക് ചെയ്യാം

      ആശങ്കകൾക്കും ആശയകുഴപ്പങ്ങൾക്കുമൊടുവിൽ ആപ്പ് പുറത്തിറങ്ങിയതോടെ അത് തരംഗമായി മാറുകയായിരുന്നു. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ബെവ് ക്യു ആപ്പിനായി പ്രതിദിനം ആയിരങ്ങൾ സെർച്ച് ചെയ്തു. ലോക്ക്ഡൌൺ കാലത്ത് പ്രതിദിനം 5 ലക്ഷം ടോക്കൺ വരെ ബെവ് ക്യു ആപ്പ് വഴി വിതരണം ചെയ്തിരുന്നു. എന്നാൽ ഡിസംബർ 24ന് ബാറുകൾ തുറന്നതോടെ ബെവ് ക്യു ആപ്പിലേക്കുള്ള സന്ദർശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ ദിവസം ബെവ് ക്യു ആപ്പ് ഉപയോഗിച്ചുള്ള ടോക്കൺ വിതരണം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അവസാന ദിവസം ഒരു ലക്ഷം ടോക്കണുകളാണ് ബെവ് ക്യു ആപ്പ് വഴി ജനറേറ്റ് ചെയ്തത്.

      കുറഞ്ഞ സമയത്തിനുള്ളിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചാണ് ബെവ് ക്യു ആപ്പ് കളമൊഴിയുന്നത്. സൊമാറ്റോ, ഡൊമിനോസ്, സ്വിഗ്ഗി തുടങ്ങിയ ജനപ്രിയ ഫുഡ് ഡെലിവറി ആപ്പുകളെ പിന്നിലാക്കാൻ ബെവ് ക്യു ആപ്പിന് സാധിച്ചു. പ്രമുഖ ടെക് കൺസൾട്ടന്‍റായ ആപ്പ് ആനി നടത്തിയ പഠനത്തിൽ രാജ്യത്തെ പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളേക്കാൾ വളർച്ച കൈവരിക്കാൻ ബെവ് ക്യുവിന് സാധിച്ചു. ഡൊമിനോസ്, ഫ്രഷ് ടു ഹോം, സ്വിഗി എന്നിവയെ പിന്നിലാക്കാൻ കേരളത്തിൽനിന്നുള്ള ബെവ് ക്യുവിന് സാധിച്ചു.
      Published by:Anuraj GR
      First published:
      )}