• HOME
  • »
  • NEWS
  • »
  • kerala
  • »
  • THREE CUSTOMS OFFICIALS DISMISSED AT KANNUR AIRPORT AFTER HELP TO SMUGGLE GOLD AR TV

സ്വർണം കടത്താൻ ഒത്താശ ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ; കണ്ണൂർ വിമാനത്താവളത്തിൽ പിരിച്ചുവിട്ടത് മൂന്നു പേരെ

കണ്ണൂർ വിമാനത്താവളത്തിലെ മൂന്ന് ഉദ്യോഗസ്ഥരും സസ്പെൻഷൻ കാലാവധിക്കു ശേഷം കൊച്ചിയിൽ പ്രിവന്റീവ് വിഭാഗം ഹെഡ്ക്വാർട്ടേഴ്സിൽ ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നു. ഇവർക്ക് കള്ളക്കടത്തിൽ വ്യക്തമായ പങ്കുണ്ട് എന്ന് ബോധ്യപ്പെട്ടതിനെ അടിസ്ഥാനത്തിലാണ്  പിരിച്ചുവിടൽ നടപടി

News18 Malayalam

News18 Malayalam

  • Share this:
സ്വർണകടത്തിന് കൂട്ടുനിന്ന മൂന്ന്  ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിട്ടത് കള്ളക്കടത്ത് സംഘങ്ങളും കസ്റ്റംസും തമ്മിലുള്ള ബന്ധമാണ് വെളിച്ചത്തുകൊണ്ടുവന്നത്. രാജ്യമെമ്പാടുമുള്ള വിമാനത്താവളങ്ങൾ വഴി സ്വർണ്ണം കടത്തുന്നതിന് ഒത്താശ ചെയ്യുന്നതിന് കസ്റ്റംസിന് അകത്തുനിന്നു തന്നെ ഒരു സംഘം പ്രവർത്തിക്കുന്നതിന്റെ വിവരങ്ങളും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻറലിജൻസ്സിന് ലഭിച്ചിട്ടുണ്ട്.

കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തിയതിന് ഒത്താശ നൽകിയ മൂന്ന് കസ്റ്റംസ് ഇൻസ്പെക്ടർമാരെ കഴിഞ്ഞ വ്യാഴാഴ്ചയാണ് പിരിച്ചുവിട്ടത്.  രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവർക്ക് എതിരെയാണ് നടപടി. പ്രിവന്റീവ് വിഭാഗം കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന്റെതാണ് ഉത്തരവ്.

ഡൽഹി സ്വദേശിയായ രോഹിത് ശർമയ്ക്കും ബിഹാർ സ്വദേശിയായ സാകേന്ദ്ര പാസ്വാനും ഉത്തർപ്രദേശ് സ്വദേശിയായ കൃഷൻ കുമാറിനും വേണ്ട നിർദ്ദേശങ്ങൾ നൽകിയത് മറ്റൊരു ഉദ്യോഗസ്ഥനായ രാഹുൽ പണ്ഡിറ്റാണ്.

2019 ഓഗസ്റ്റ് 19ന് കണ്ണൂർ വിമാനത്താവളത്തിൽ 4.5 കിലോഗ്രാവുമായി മൂന്ന് കാരിയർമാർ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ പിടിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പതിനൊന്ന് കിലോ സ്വർണം കണ്ണൂർ വിമാനത്താവളം വഴി കടത്തിയിട്ടുണ്ട് എന്ന് വ്യക്തമായത്. കള്ളക്കടത്തിന് വേണ്ട ഒത്താശ ഉദ്യോഗസ്ഥർ ചെയ്തു. അന്ന് കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇൻസ്പെക്ടറായിരുന്ന രാഹുൽ പണ്ഡിറ്റിന്റെ നിർദേശാനുസരണമാണ് കണ്ണൂരിലെ മൂന്ന് ഉദ്യോഗസ്ഥർ പ്രവർത്തിച്ചിരുന്നത് എന്നും അന്വേഷണസംഘം കണ്ടെത്തി.

2019 ഓഗസ്റ്റിൽ തന്നെ നാല് ഉദ്യോഗസ്ഥരും അറസ്റ്റിലായിരുന്നു. രാഹുൽ പണ്ഡിറ്റ് ആണ് വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണക്കടത്തിന് വേണ്ട ഒത്താശകൾ ചെയ്തു കൊടുക്കുന്നത് എന്ന് ബോധ്യപ്പെട്ടതോടെ കഴിഞ്ഞവർഷം ഇയാളെ പിരിച്ചുവിട്ടു.

കണ്ണൂർ വിമാനത്താവളത്തിലെ മൂന്ന് ഉദ്യോഗസ്ഥരും സസ്പെൻഷൻ കാലാവധിക്കു ശേഷം കൊച്ചിയിൽ പ്രിവന്റീവ് വിഭാഗം ഹെഡ്ക്വാർട്ടേഴ്സിൽ ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നു. ഇവർക്ക് കള്ളക്കടത്തിൽ വ്യക്തമായ പങ്കുണ്ട് എന്ന് ബോധ്യപ്പെട്ടതിനെ അടിസ്ഥാനത്തിലാണ്  പിരിച്ചുവിടൽ നടപടി.

'നഹി എന്ന് പറഞ്ഞാല്‍ നഹി'; ബാങ്ക് ഒടിപി ആരോടും പറയരുത്, തട്ടിപ്പില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

ഓൺലൈൻ ബാങ്കിങ് ഇടപാടുകളുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള മുന്നറിയിപ്പുമായി കേരള പൊലീസ്. സൈബർ ക്രിമിനലുകൾക്ക് പണം തട്ടിയെടുക്കുന്നതിന് ഇത്തരത്തിലുള്ള ഒടിപികൾ ആവശ്യമുണ്ട്. അവ തട്ടിയെടുക്കുന്നതിനായി പല മാർഗങ്ങളാണ് തട്ടിപ്പുകാർ മുന്നോട്ടുവെയ്ക്കുന്നതെന്നും അതില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

പല രീതിയിലുള്ള കബളിപ്പിക്കലും നടത്തിയാണ് ഒടിപികൾ തട്ടിയെടുക്കുന്നത്. അതിനായി തട്ടിപ്പ് സംഘങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ചില രീതികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ജാഗ്രത പാലിക്കണമെന്നും നിർദ്ദേശവും പൊലീസ് മുന്നോട്ടുവെച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂർണരൂപം

നഹി എന്ന് പറഞ്ഞാൽ നഹി
ഒ ടി പി പറയൂല്ല !

ഓൺലൈൻ ബാങ്കിങ് ഇടപാടുകളുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള ഒരു ടു സ്റ്റെപ് വെരിഫിക്കേഷന്‍ രീതിയാണ് OTP (One Time Password). ബാങ്കിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പറുകളിലേക്കോ ഈ മെയിൽ വിലാസത്തിലേക്കുമാണ് OTP അയക്കുന്നത്. ഇങ്ങനെ വരുന്ന പാസ്‌വേഡ്‌ കൂടി രേഖപ്പെടുത്തിയാല്‍ മാത്രമേ ഒരു ഇടപാട് പൂര്‍ത്തിയാക്കുവാന്‍ കഴിയുകയുള്ളൂ. നിങ്ങള്‍ തന്നെയാണ് ആണ് ഇത് ഉപയോഗിക്കുന്നത് എന്ന് ഉറപ്പു വരുത്താന്‍ വേണ്ടിയാണ് ഇത്തരം OTP മെസ്സേജുകള്‍ അയക്കുന്നത്.

Also Read- KSRTC ജീവനക്കാരി അടിക്കാന്‍ ഒരുങ്ങി; ഒഴിഞ്ഞുമാറി 'സൽപ്പേരിന് കളങ്കംവരുത്തിയ' സഹപ്രവർത്തകനെതിരെ ശിക്ഷാനടപടി

സൈബർ ക്രിമിനലുകൾക്ക് പണം തട്ടിയെടുക്കുന്നതിന് ഇത്തരത്തിലുള്ള ഒ.ടി.പികൾ കൂടി ആവശ്യമുണ്ട്. അതിനായി പല രീതിയിലുള്ള കബളിപ്പിക്കലും നടത്തിയാണ് നിങ്ങളുടെ പക്കൽ നിന്നും ഒ.ടി.പികൾ തട്ടിയെടുക്കുന്നത്. അതിനായി തട്ടിപ്പ് സംഘങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ചില രീതികളാണ് താഴെ പറയുന്നത്.


  • നിങ്ങള്‍ക്ക് ഒരു വിദേശ ലോട്ടറി അടിച്ചു. അതിന്റെ തുക നിങ്ങളുടെ അക്കൗണ്ടില്‍ വരും. അതിനാല്‍ ഒ.ടി.പി. വേണം എന്നു പറഞ്ഞുള്ള തട്ടിപ്പ്.

  • നിങ്ങളുടെ ബാങ്കും മറ്റൊരു ബാങ്കും തമ്മില്‍ ലയിക്കുവാന്‍ പോകുന്നു അതുകൊണ്ട് വലിയൊരു തുക നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ പോകുന്നു. അതുകൊണ്ട് ഒടിപി ആവശ്യമുണ്ട്.

  • ബാങ്കിലെ സോഫ്റ്റ്‌വെയർ സിസ്റ്റം അപ്‌ഡേറ്റ് ചെയ്യാന്‍ പോകുന്നു. അതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഒ ടി പി ലഭിക്കും. അത് പറഞ്ഞു തരിക

  • മരിച്ചുപോയവരുടേയും ഓര്‍മ്മ നഷ്ടപ്പെട്ടവരുടെയും അവകാശികള്‍ ഇല്ലാത്ത വലിയൊരു തുക ഞങ്ങളുടെ ബാങ്കിൽ കെട്ടികിടക്കുന്നു. അത് ഞങ്ങളുടെ കസ്റ്റമേഴ്‌സിന് വീതിച്ചു കൊടുക്കുവാന്‍ ആഗ്രഹിക്കുന്നു. അത് നിങ്ങളുടെ അക്കൗണ്ടില്‍ അയക്കുവാന്‍ പണം തരണം. OTP പറഞ്ഞുതരുക.



പലപ്പോഴും വേണ്ടത്ര ശ്രദ്ധയില്ലായ്മ മൂലവും അറിവില്ലായ്മ മൂലവും വിദ്യാസമ്പന്നരുൾപ്പെടെ ഇത്തരം കുടുക്കുകളില്‍ ചാടിയിട്ടുണ്ട് . ലോക്ക് ഡൗണ്‍ കാലമായതിനാല്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ കൂടുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും പൊലീസ് അറിയിക്കുന്നു.
Published by:Anuraj GR
First published:
)}