നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്ത്രിമാർക്ക് ഇന്ന് മുതൽ 'ക്ലാസുകൾ' ആരംഭിക്കും; മൂന്ന് ദിവസത്തെ ക്ലാസുകൾ നയിക്കുന്നത് പ്രമുഖർ

  മന്ത്രിമാർക്ക് ഇന്ന് മുതൽ 'ക്ലാസുകൾ' ആരംഭിക്കും; മൂന്ന് ദിവസത്തെ ക്ലാസുകൾ നയിക്കുന്നത് പ്രമുഖർ

  മുഖ്യമന്ത്രി പിണറായി വിജയൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാർക്കുളള പരിശീലന ക്ലാസുകൾ ഇന്ന് ആരംഭിക്കും. IMGയുടെ നേതൃത്വത്തിലുളള പരിശീലന പരിപാടിയിൽ 10 സെഷനുകളാണുള്ളത്. മൂന്ന് ദിവസമാണ് ക്ലാസുകൾ. മുൻ ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ, നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത് എന്നിവരുൾപ്പടെ പ്രമുഖരാണ് ക്ലാസുകൾ നയിക്കുന്നത്. ബുധനാഴ്ച പരി ശീലന പരിപാടി അവസാനിക്കും. ഒരു മണിക്കൂർ വീതമുള്ള 10 ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

   മുഖ്യമന്ത്രി പിണറായി വിജയൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. സമൂഹ മാധ്യമങ്ങളുടെ സാധ്യതകളും വെല്ലുവിളികളും അടക്കമുളള വിഷയങ്ങളിലാണ് ക്ലാസുകൾ. ഭരണ സംവിധാനത്തെ കുറിച്ച് മന്ത്രിമാർക്ക് അവബോധം ഉണ്ടാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

   Also Read-'കേരളത്തിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ നീക്കം' വിഡി സതീശന്‍; 'വാസവന്റെ നടപടി ബുദ്ധിയില്ലാത്തവരുടേതുപോലെ'; കെ സുധാകരന്‍

   ക്ലാസുകളിൽ മന്ത്രിമാർ പങ്കെടുക്കണമെന്ന നിർദേശം മുഖ്യമന്ത്രി തന്നെ കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ നൽകിയിരുന്നു. ഭരണ സംവിധാനത്തെ മനസിലാക്കൽ സെഷൻ മുൻ ക്യാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖരൻ നയിക്കും. ദുരന്തവേളകളിൽ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കുറിച്ച് മുരളി തുമ്മാരകുടി ക്ലാസെടുക്കും.

   ടീം ലീഡർ എന്ന നിലയിൽ മന്ത്രിമാർ, ഇ ഗവേണൻസ്, മിനിസ്റ്റേഴ്സ് ഹൈ പെർഫോ മേഴ്സ്, ഫണ്ടിംഗ് ഏജൻസീസ് ആൻറ് പ്രൊജക്ട് കൾച്ചർ, മിനി സ്റ്റേഴ്സ് ആൻറ് ബ്യൂറോ ക്രാറ്റ്സ്, പദ്ധതി നടത്തിപ്പിലെ വെല്ലുവിളികൾ, സാമൂഹിക മാധ്യമങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും പുതിയ വെല്ലു വിളികളും എന്നിവയാണ് മറ്റു പാഠ്യ വിഷയങ്ങൾ.

   പിണറായിയുടെ രാഷ്ട്രീയ വൈഭവം പുകഴ്ത്തി കെ മുരളീധരന്‍; 'മതവിഭാഗങ്ങളെ ഒന്നിച്ചുകൊണ്ടുപോകാന്‍ അസാമാന്യകഴിവ്'

   മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ വൈഭവം പരാമർശിച്ചു കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. എല്ലാ ജാതി മത വിഭാഗങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാൻ പിണറായിക്ക് അസാമാന്യ കഴിവുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയത്തിന് പ്രധാന കാരണം ഇതാണ്. മുമ്പ് കെ കരുണാകരൻ ആണ് ഈ കഴിവ് പ്രകടിപ്പിച്ചിരുന്ന വ്യക്തി. കരുണാകരന് ശേഷം ഈ വൈഭവമുള്ള രാഷ്ട്രീയ നേതാവ് പിണറായി വിജയൻ ആണെന്നും കെ മുരളീധരൻ പറഞ്ഞു.

   കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം പരാമർശിക്കുമ്പോൾ ആണ് കെ മുരളീധരന്റെ ഈ വാക്കുകൾ.  എല്ലാ മതവിഭാഗങ്ങളും ആയി ഒത്തുപോകാൻ കോൺഗ്രസിന് കഴിയണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇത് ഉണ്ടാവാത്തതാണ് തിരിച്ചടിക്ക് കാരണമായത്. കോൺഗ്രസിൽ അച്ചടക്കം പരമപ്രധാനമാണ്. തനിക്കും  ഈ അച്ചടക്കം ബാധകമാണെന്നും മുരളീധരൻ പറഞ്ഞു.

   സെമികേഡർ ശൈലി സംബന്ധിച്ച് കോൺഗ്രസിൽ വലിയ  ആശയക്കുഴപ്പമുണ്ട്. എന്നാൽ സെമി കേഡർ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് കെ മുരളീധരൻ വിശദീകരിക്കുകയാണ്. പാർട്ടിക്കുള്ളിലെ ജനാധിപത്യമാണ് സെമി കേഡർ ശൈലിയിലൂടെ ലക്ഷ്യമിടുന്നത്. വിമർശനങ്ങളെല്ലാം പാർട്ടിക്കുള്ളിൽ നടത്താം, മറ്റു വേദികളിൽ ഇത് പാടില്ല. സിപിഎമ്മിന്റെ ശൈലി അല്ല  കോൺഗ്രസ് പിന്തുടരുന്നത്. കോൺഗ്രസിന്റെ ഭരണഘടന തന്നെ സെമി കേഡർ ശൈലിയിലുള്ളതാണന്ന് കെ മുരളീധരൻ പറഞ്ഞു.
   Published by:Naseeba TC
   First published:
   )}