തിരുവനന്തപുരം; സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് കാരണം. അടുത്ത 24 മണിക്കൂറില്‍ ന്യൂനമർദം ശക്തമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
also read:
പി.എസ്.സി പരീക്ഷാ തട്ടിപ്പ്; ഒളിവിലായിരുന്ന പൊലീസുകാരൻ കീഴടങ്ങിഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ജില്ലയിലെ കണ്ട്രോൾ റൂം താലൂക് അടിസ്ഥാനത്തിൽ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തേണ്ടാണെന്നും നിർദേശിച്ചിട്ടുണ്ട്.
ഇന്നു മുതൽ ആറ് വരെ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സെപ്റ്റംബർ 3 ന് - എറണാകുളം, ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം,കോഴിക്കോട് ,കണ്ണൂർ,കാസർഗോഡ്
സെപ്റ്റംബർ 4 ന് - കൊല്ലം,ആലപ്പുഴ, എറണാകുളം,ഇടുക്കി,മലപ്പുറം,കോഴിക്കോട് കണ്ണൂർ,കാസർഗോഡ്
സെപ്റ്റംബർ 5 ന് - കോഴിക്കോട്,കണ്ണൂർ
സെപ്റ്റംബർ 6 ന് - കോഴിക്കോട് , കണ്ണൂർ,കാസറഗോഡ് .
യെല്ലോ അലർട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.