നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rains | കൂട്ടിക്കലിൽ മൂന്നു മരണം സ്ഥിരീകരിച്ചു; കേരളത്തിൽ വരും മണിക്കൂറുകളിൽ അതിശക്ത മഴയ്ക്ക് സാധ്യത

  Kerala Rains | കൂട്ടിക്കലിൽ മൂന്നു മരണം സ്ഥിരീകരിച്ചു; കേരളത്തിൽ വരും മണിക്കൂറുകളിൽ അതിശക്ത മഴയ്ക്ക് സാധ്യത

  കോട്ടയം ജില്ലയിൽ 33 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

  കേരളത്തിൽ കനത്ത മഴ

  കേരളത്തിൽ കനത്ത മഴ

  • Share this:
   കോട്ടയം: കനത്ത മഴയിൽ കൂട്ടിക്കലിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തതായി താലൂക്ക് അധികൃതർ ന്യൂസ് 18നോട് പറഞ്ഞു. നേരത്തെ ഇവിടെ നിന്നും ഏഴു മൃതദേഹങ്ങൾ കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്.

   കോട്ടയം ജില്ലയിൽ 33 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിൽ 19ും മീനച്ചിൽ താലൂക്കിൽ 13ും കോട്ടയത്ത് ഒരു ദുരിതാശ്വാസ ക്യാമ്പുമാണുള്ളത്. 321 കുടുംബങ്ങളിൽ നിന്നുള്ള 1196 അംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്.

   മണിമല അടക്കം ജനങ്ങൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ രാവിലെ ഹെലികോപ്ടറിൽ ഭക്ഷണമെത്തിക്കും.

   കോട്ടയം ജില്ലയിൽ ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു. നിലവിൽ ഇവിടെ ജലനിരപ്പ് താഴുന്നതായി അറിയിപ്പുണ്ട്.

   മണിമലയിൽ ഒറ്റപ്പെട്ടവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

   മറ്റു ജില്ലകളിലെ മഴ വിവരങ്ങൾ

   കോഴിക്കോട് തിരുവമ്പാടിയിൽ ഓടികൊണ്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി. ബസിന് മുകളിൽ തെങ്ങ് വീണു

   തിരുവമ്പാടി - ആനക്കാംപൊയിൽ റോഡിൽ പെരുമാളിപ്പടിക്ക്‌ സമീപമാണ് അപകടം. ആർക്കും പരിക്കില്ല. ഇവിടെ ഗതാഗതം തടസപ്പെട്ടു.

   കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂർ പാലത്തിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കോഴഞ്ചേരി-നെല്ലിപ്പൊയിൽ - ആനക്കാംപൊയിൽ റോഡിലാണ് പാലം.

   കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ ഇന്ന് രാത്രി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യത. മലയോര പാതകളിലെ രാത്രി ഗതാഗതം പൂർണമായും നിരോധിക്കേണ്ട സ്ഥിതിയാണുള്ളത് എന്ന് ഔദ്യോഗിക അറിയിപ്പുണ്ട്.

   കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പുകൾ പുതുക്കുന്നതനുസരിച്ച് ഏറ്റവും പുതിയ അറിയിപ്പുകൾ ഉണ്ടാവുമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

   Summary: Three dead bodies were recovered from Koottickal in Kottayam district, confirmed Taluk authorities. Earlier, there were unconfirmed reports of finding seven corpses from the rain-hit areas
   Published by:user_57
   First published:
   )}