BREAKING: പാലായിൽ കാർ മരത്തിലിടിച്ച് അപകടം: മരണം അഞ്ചായി

ഒരാളുടെ നില ഗുരുതരം

news18
Updated: April 7, 2019, 8:48 PM IST
BREAKING: പാലായിൽ കാർ മരത്തിലിടിച്ച് അപകടം: മരണം അഞ്ചായി
accident
  • News18
  • Last Updated: April 7, 2019, 8:48 PM IST
  • Share this:
കോട്ടയം: പാലാ-തൊടുപുഴ റോഡില്‍ കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് അഞ്ചു പേര്‍ മരിച്ചു. മാനത്തൂരിന് സമീപം ഇന്ന് വൈകുന്നേരമാണ് അപകടം. പാലാ കടനാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തിലെത്തിയ വാഹനം മരത്തിലിടിച്ചാണ് അപകടം.

കടനാട് ഇരുവേലിക്കുന്നേൽ പ്രമോദ് സോമൻ, കടനാട് കിഴക്കേക്കര വിഷ്ണുരാജ്, നടുവിലേക്കുറ്റ് ജോബിൻസ് കെ.ജോർജ്, സുബിൻ, ഉല്ലാസ് എന്നിവരാണ് മരിച്ചത്. തൊടുപുഴ ഭാഗത്തുനിന്നു പാലായിലേക്കു വരുന്നതിനിടെ മാനത്തൂർ സ്കൂളിനു സമീപം നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് സമീപത്തുള്ള വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മൃതദേഹങ്ങൾ പാലാ ജനറലാശുപത്രിയിലേയ്ക്ക് മാറ്റി.

First published: April 7, 2019, 7:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading