കൊച്ചി: കാലന് ഗോശ്രീ പാലം കയറിയ' ദിനമായിരുന്നു വ്യാഴാഴ്ച. പാലത്തിന് സമീപമുള്ള നാട്ടുകാരുടെ വാക്കുകളാണിത്. പോലീസിനും ഫയര്‍ഫോഴ്സിനും പിടിപ്പത് പണി. ഒന്നിനു പിന്നാലെ ഒന്നായി മൂന്നു മരണങ്ങള്. ഒരാളെ കാണാനില്ല, ഞാറയ്ക്കല്‍ സ്വദേശിയായ യുവാവിനായി തെരച്ചില്‍ തുടരുകയാണ്.
കോവിഡ് രോഗബാധിതനായ മുളവുകാട് സ്വദേശി വിജയന്റേതായിരുന്നു ഇന്ന് പാലത്തിലെ ആദ്യ മരണം. ഓട്ടോഡ്രൈവറായ വിജയൻ തൂങ്ങി മരിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് വിജയന് കൊവിഡ് സ്ഥിരീകരിച്ചത്. പരിശോധനാ ഫലം വന്നതിന് തൊട്ടുപിന്നാലെ ഇയാളെ വീട്ടില്‍ നിന്നും കാണാതായി. ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. തുടര്‍ന്ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പാലത്തിന് സമീപം തമ്പടിയ്ക്കുന്ന ലോറിത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയപ്പോഴേക്കും സ്ഥലത്ത് വലിയ ജനക്കൂട്ടം രൂപംകൊണ്ടെങ്കിലും ഇവരെ നീക്കിയശേഷമാണ് മൃതദേഹം പുറത്തെടുത്തത്.
Also Read-
Covid 19 | മൊബൈൽ ഫോൺ കോവിഡ് വാഹകരാകാമെന്ന് പുതിയ പഠനം

പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് വിജയന്റെ മൃതദേഹം പാലത്തിന് മുകളില്‍ കയറ്റുന്നതിനിടയിലാണ് പാലത്തിലൂടെ നടന്നുവന്ന യുവതി കായലിലേക്ക് ചാടിയത്. കരഞ്ഞുകൊണ്ട് വെളളത്തിലേക്ക് ചാടുകയായിരുന്നു. മൃതദേഹം നീക്കം ചെയ്യുന്നതിനായി കൂടിയ ആളുകള്‍ യുവതിയെ രക്ഷിയ്ക്കാനായി വെള്ളത്തിലേക്ക് ചാടി യുവതിയെ കരയ്ക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. പള്ളിപ്പുറം സ്വദേശിനിയായ ബ്രയോണ മരിയ(26) ആണ് മരിച്ചത്.
Also Read-
വാക്സിൻ കൂടുതൽ ഫലപ്രദം; കോവിഷീൽഡ്, കോവാക്സിൻ സ്വീകരിച്ചവരിൽ രോഗബാധ 0.05 ശതമാനത്തിൽ താഴെ
രാവിലെ തന്നെയായിരുന്നു പാലത്തിന് സമീപം ഡി. പി. വേള്‍ഡിനോട് ചേര്‍ന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിയ്ക്കുകയാണ്.
Also Read-
പ്രളയകാലത്ത് കൈക്കുഞ്ഞിനെ രക്ഷിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ; വിനീതിന്റെ വിയോഗം നാടിന് നൊമ്പരമായി
മൂന്നു മരണങ്ങള് ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് പാലത്തില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സ്കൂട്ടറിന്റെ ഉടമയായ ഞാറയ്ക്കല്‍ സ്വദേശി അജേഷിനെ ഇന്നലെ വൈകുന്നേരം മുതല്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ മൊബൈല്‍ ഫോണും സ്കൂട്ടറിന്റെ താക്കോലും നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്നും കണ്ടെത്തി. പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ കായലില്‍ തെരച്ചില്‍ തുടരുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.