നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് തീക്കുനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു ചെറുപ്പക്കാർ മരിച്ചു

  കോഴിക്കോട് തീക്കുനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു ചെറുപ്പക്കാർ മരിച്ചു

  ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു

  അപകട ദൃശ്യം

  അപകട ദൃശ്യം

  • Share this:
   കോഴിക്കോട്: കുറ്റ്യാടിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു മരണം. തീക്കുനി കാരേക്കുന്ന് പള്ളിക്കടുത്ത് ആണ് അപകടം നടന്നത്. കക്കട്ട് പാതിരാപറ്റ സ്വദേശികളായ റഹീസ്, അബ്ദുൽ ജാബിർ, കാവിലുംപാറ സ്വദേശി ജെറിൻ എന്നിവരാണ് മരിച്ചത്.

   ചൊവ്വാഴ്ച രാത്രി ഒമ്പതര മണിയോടെയായിരുന്നു അപകടം. ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടസമയത്ത് മഴയുണ്ടായിരുന്നു. അമിത വേഗതയും മഴയും അപകടകാരണമായി. റോഡിൽ തെറിച്ചു വീണ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

   ഒരാളുടെ മൃതദേഹം കൊയിലാണ്ടി ആശുപത്രിയിലും രണ്ടാമന്റേത് വടകര സഹകരണ ആശുപത്രിയിലും, മൂന്നമത്തെയാളുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലുമാണ്.
   Published by:user_57
   First published:
   )}