• HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃശൂരിലെ ഓണം കറുത്തു; നാല് അപകടങ്ങളിൽ മൂന്നു മരണം; ട്രെയിൻ തട്ടി മരിച്ചത് എട്ട് വയസുകാരൻ

തൃശൂരിലെ ഓണം കറുത്തു; നാല് അപകടങ്ങളിൽ മൂന്നു മരണം; ട്രെയിൻ തട്ടി മരിച്ചത് എട്ട് വയസുകാരൻ

ചെറുതുരുത്തി മുള്ളൂർക്കരയിൽ ട്രെയിൻ തട്ടി എട്ട് വയസുകാരനും കുതിരാനിലും പുത്തൂർ വെട്ടുകാട്ടിലുമുണ്ടായ വാഹനപകടങ്ങളിൽ രണ്ട് പേരുമാണ് മരിച്ചത്

  • Last Updated :
  • Share this:
    തൃശൂർ: ഉത്രാട ദിനത്തിൽ തൃശൂർ ജില്ലയിൽ നാല് അപകടങ്ങളിലായി മൂന്നുമരണം. ഒരാളുടെ നില ഗുരുതരം. ചെറുതുരുത്തി മുള്ളൂർക്കരയിൽ ട്രെയിൻ തട്ടി എട്ട് വയസുകാരനും കുതിരാനിലും പുത്തൂർ വെട്ടുകാട്ടിലുമുണ്ടായ വാഹനപകടങ്ങളിൽ രണ്ട് പേരുമാണ് മരിച്ചത്.

    Also Read- 'പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിർബന്ധം, ധരിച്ചില്ലെങ്കിൽ പിഴ ചുമത്തും': കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

    മുള്ളൂർക്കര ആറ്റൂർ നൂറുൽഉലൂം മദ്രസ രണ്ടാം ക്ലാസ് വിദ്യാർത്ഥിയും കൂമുള്ളംപറമ്പിൽ ഫൈസലിന്റെ മകനുമായ റിസ്‌വാൻ (8) ആണ് ട്രെയിൻ തട്ടി മരിച്ചത്. രാവിലെ 8.30 ഓടെ മദ്രസ വിട്ടതിനു ശേഷം റെയിലിനു മറുവശമുള്ള വീട്ടിലേക്ക് പോകവെ ട്രെയിൻ ഇടിക്കുകയായിരുന്നു.

    Also Read- മലദ്വാരത്തിൽ 101 പവനുമായി കൊടുവള്ളി സ്വദേശി പിടിയിൽ; കരിപ്പൂരിലെത്തിയത് ബഹറിനിൽ നിന്നും

    പുത്തൂർ വെട്ടുകാടിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെറുകുന്ന് സ്വദേശി കുന്നത്ത് വളപ്പിൽ അഭിനവ് കൃഷ്ണൻ (19) ആണ് മരിച്ചത്. കുതിരാൻ തുരങ്കത്തിന് സമീപം പിക്കപ്പ് വാൻ ഇടിച്ച് മറ്റൊരു പിക്കപ്പ് വാനിന്റെ ഡ്രൈവർ മരിച്ചു. പാലക്കാട് പട്ടഞ്ചേരി കരിപ്പാലി വീട്ടിൽ സിറാജുദ്ദീൻ മകൻ ഷഫീഖ് (28) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്.

    Also Read- കൊല്ലത്ത് യുവതിയെ കത്തികാട്ടി തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യാൻ ശ്രമം; 23കാരൻ പിടിയിൽ

    പാലക്കാട് ഭാഗത്തേക്ക് കോഴി കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാനിന്റെ ഡ്രൈവർ തുരങ്കത്തിന് സമീപം വാഹനം നിറുത്തി പുറത്തിറങ്ങിയ സമയം ഇതേ ദിശയിൽ വരികയായിരുന്ന മറ്റൊരു പിക്കപ്പ് വാൻ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നരയോടെ മരണം സംഭവിക്കുകയായിരുന്നു.

    Also Read- പതിനാലുകാരനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സാമ്പത്തിക ഇടപാട്; ക്വട്ടേഷൻ നൽകിയത് ബന്ധുവിന്റെ മകൻ

    വടക്കാഞ്ചേരി അകമല അമ്പലത്തിനു സമീപം കോഴിക്കോട് നിന്നും തൃശ്ശൂരിലേക്ക് പോയിരുന്ന മിനി ലോറിയുടെ ബ്രേക്ക് നഷ്ട്ടപ്പെട്ട് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞാണ് കോഴിക്കോട് സ്വദേശി നാലുകുടി പറമ്പ് വീട്ടിൽ റാഫിക്കി(51) ന് ഗുരുതര പരിക്കേറ്റത്. റാഫിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
    Published by:Rajesh V
    First published: