നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കൊല്ലത്ത് കിണർ വൃത്തിയാക്കാനിറങ്ങിയ നാലുപേർ മരിച്ചു; രക്ഷിക്കാനിറങ്ങിയ ഫയർഫോഴ്സ് അംഗം കുഴഞ്ഞുവീണു

    കൊല്ലത്ത് കിണർ വൃത്തിയാക്കാനിറങ്ങിയ നാലുപേർ മരിച്ചു; രക്ഷിക്കാനിറങ്ങിയ ഫയർഫോഴ്സ് അംഗം കുഴഞ്ഞുവീണു

    75 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ കിണറിൽ ആദ്യം രണ്ട്​ തൊഴിലാളികളാണ്​ ഇറങ്ങിയത്​. ഇവർ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണതിനെ തുടർന്ന്​ രക്ഷിക്കാനായി ഇറങ്ങിയതാണ്​ മറ്റു തൊഴിലാളികൾ.

    News18 Malayalam

    News18 Malayalam

    • Share this:
      കൊല്ലം: കിണർ കുഴിക്കുന്നതിനിടെ അപകടത്തിൽപെട്ട നാല് തൊഴിലാളികൾ മരിച്ചു. കൊല്ലം കുണ്ടറ പെരുമ്പുഴ കോവിൽമുക്കിൽ ഇന്ന്​ 11.30 ഓടെയാണ്​​ ദാരുണമായ അപകടം നടന്നത്. കുണ്ടറ സ്വദേശികളായ രാജൻ (35), സോമരാജൻ ( 54),  ശിവപ്രസാദ് (24), മനോജ് (32) എന്നിവരാണ് മരിച്ചത്.

      അപകടത്തിൽപെട്ടവരെ പുറത്തെത്തിക്കുന്നതിനിടെ ഒരു ഫയർഫോഴ്​സ്​ ഉദ്യേഗസ്ഥൻ കുഴഞ്ഞുവീണു. ഇദ്ദേഹത്തെയും ആശുപത്രിയിലേക്ക്​ മാറ്റിയിട്ടുണ്ട്​.

      തിരുവനന്തപുരം സ്വദേശി പുതിയ വീട് നിർമിക്കുന്നതിന്‍റെ ഭാഗമായി പുതിയ കിണർ കുഴിക്കുകയായിരുന്നു. 75 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ കിണറിൽ ആദ്യം രണ്ട്​ തൊഴിലാളികളാണ്​ ഇറങ്ങിയത്​. ഇവർ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണതിനെ തുടർന്ന്​ രക്ഷിക്കാനായി ഇറങ്ങിയതാണ്​ മറ്റു തൊഴിലാളികൾ. കിണറിലിറങ്ങിയ നാലു തൊഴിലാളികളും ശ്വാസം കിട്ടാതെ കിണറിൽ കുഴഞ്ഞു വീഴുകയായിരുന്നു.

      തുടർന്ന്​ സ്​ഥലത്തെത്തിയ ഫയർഫോഴ്​സ്​​ തൊളിലാളികളെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല​. പുറത്തെത്തിക്കു​മ്പോള്‍ തൊഴിലാളികളെല്ലാം അബോധാവസ്​ഥയിലായിരുന്നു. രക്ഷാപ്രവർത്തനത്തിനായി കിണറിലിറങ്ങിയ ഫയർഫോഴ്​സ്​ ഉദ്യേഗസ്ഥൻ കരക്കെത്തിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു.
      Published by:Rajesh V
      First published:
      )}