തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് കൂടി സ്വയംഭരണ പദവിയിലേക്ക്. കോട്ടയം സെയ്ന്റ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം മാര്‍ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി, കാക്കനാട് രാജഗിരി സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി എന്നിവയ്ക്കാണ് യുജിസിയുടെ സ്വയംഭരണ പദവി ലഭിക്കുന്നത്. കോളേജുകള്‍ക്കായുള്ള സ്വയംഭരണ ചട്ടങ്ങള്‍ പ്രകാരം 2020-21 അധ്യയനവര്‍ഷം മുതല്‍ 2029-30 വരെയുള്ള 10 വര്‍ഷത്തേക്കാണ് ഈ സ്ഥാപനങ്ങള്‍ക്ക് യുജിസി സ്വയംഭരണ പദവി നല്‍കിയത്.
അക്കാദമിക മികവ്, ഉയര്‍ന്ന പ്ലെയ്സ്മെന്റ്, മികച്ച അടിസ്ഥാനസൗകര്യങ്ങള്‍, മതിയായ യോഗ്യതയുള്ള അധ്യാപകര്‍, ഉയര്‍ന്ന അധ്യാപക വിദ്യാര്‍ഥി അനുപാതം തുടങ്ങിയ വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് സ്വയംഭരണപദവി ലഭിച്ചത്. മതിയായ യോഗ്യതകള്‍ കൈവരിച്ചശേഷം ഈ കോളജുകള്‍ 2019ന്റെ തുടക്കത്തില്‍ യുജിസിക്ക് അപേക്ഷ സമര്‍പ്പിച്ചതോടെ ആരംഭിച്ച ഒരു നീണ്ട പ്രക്രിയയുടെ പരിസമാപ്തിയായാണ് ഈ പ്രഖ്യാപനം വന്നത്.
മിനിമം എ ഗ്രേഡോടുകൂടിയ നാക് അക്രഡിറ്റേഷനോ അല്ലെങ്കില്‍ 675 സ്കോറോടുകൂടി കുറഞ്ഞത് മൂന്ന് ബ്രാഞ്ചുകള്ക്കെങ്കിലും എന്‍ബിഎ അക്രഡിറ്റേഷനോ ഉള്ള പ്രവര്‍ത്തനം ആരംഭിച്ച് പത്തുവര്‍ഷം കഴിഞ്ഞ കോളേജുകള്‍ക്കാണ് യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം സ്വയംഭരണ പദവിക്കായി അപേക്ഷിക്കാമായിരുന്നത്.
എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് സ്വയംഭരണ പദവി സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ക്കായി മൂന്നംഗ വിദഗ്ധ സമിതി കേരള സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ഡോ.ബി. ഇക്ബാല്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, എ.പി.ജെ അബ്ദുള്‍കലാം സാങ്കേതികസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.എസ്. രാജശ്രീ എന്നിവരുള്‍പ്പെട്ട സമിതി സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ സ്വയംഭരണം നൽകുന്നതിനെ അനുകൂലിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്കി.
TRENDING:എൻ.ഐ.എ സംഘത്തിലെ ഷൗക്കത്ത് അലി IPS ലഭിക്കേണ്ടവരുടെ പട്ടികയിൽ; ഡി.ജി.പിയുടെ ശുപാർശ ആഭ്യന്തരവകുപ്പിന്റെ പരിഗണനയിൽ[NEWS]ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം[NEWS]6 കിലോമീറ്റർ പിന്നിട്ടത് 9 മിനിട്ടു കൊണ്ട്; ദുൽഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തിലല്ലെന്ന് മോട്ടോർ വാഹന വകുപ്പ്[NEWS]
എപിജെ അബ്ദുള്‍ കലാം സാങ്കേതിക സർവകലാശാലയുമായുള്ള അഫിലിയേഷന് തുടരുമ്പോള്‍ തന്നെ സ്വയംഭരണാവകാശങ്ങളും ഈ മൂന്ന് കോളജുകൾക്ക് ലഭിക്കും. സ്വയംഭരണ കോളേജുകളില്‍ ഗവേണിങ് ബോഡി, അക്കാദമിക് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ഫിനാന്‍സ് കമ്മറ്റി എന്നിവയും ഉണ്ടായിരിക്കണം. ഈ കോളേജുകള്‍ക്ക് അവരുടെ അക്കാദമിക് കൗണ്‍സിലുകളുടെ അംഗീകാരത്തോടുകൂടി സര്‍വകലാശാലയുടെ അനുവാദത്തോടെ യുജി, പിജി, പിഎച്ച്ഡി കോഴ്സുകള്‍ ആരംഭിക്കാന്‍ കഴിയും.
നിലവില്‍ കേരള സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല എന്നിവയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സംസ്ഥാനത്തെ 19 ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ക്ക് (18 എയ്ഡഡ്, ഒരു സര്‍ക്കാര്‍) സ്വയംഭരണപദവിയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.