• HOME
  • »
  • NEWS
  • »
  • kerala
  • »
  • അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മൂന്നു മത്സ്യത്തൊഴിലാളികൾ മരിച്ചു; രണ്ടുപേർ നീന്തി രക്ഷപെട്ടു

അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മൂന്നു മത്സ്യത്തൊഴിലാളികൾ മരിച്ചു; രണ്ടുപേർ നീന്തി രക്ഷപെട്ടു

ശക്തമായ കാറ്റിലും മഴയിലുംപെട്ട് നിയന്ത്രണം നഷ്ടമായാണ് വള്ളം മറിഞ്ഞത്.

anchuthengu accident

anchuthengu accident

  • Share this:
തിരുവനന്തപുരം: അഞ്ചുതെങ്ങ് തീരത്ത് മത്സ്യബന്ധനത്തിന് പോയവര്‍ ഉണ്ടായിരുന്ന വള്ളം മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. അഞ്ചുതെങ് സ്വദേശികളായ തങ്കച്ചന്‍ (52), അഗസ്റ്റിന്‍ (34), അലക്സ്‌ (45) എന്നിവരാണ് മരിച്ചത്. മല്‍സ്യബന്ധനം കഴിഞ്ഞ് തീരത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

ശക്തമായ കാറ്റിലും മഴയിലുംപെട്ട് നിയന്ത്രണം നഷ്ടമായാണ് വള്ളം മറിഞ്ഞത്. അഞ്ച് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ബിനു, ഈപ്പന്‍ എന്നിവര്‍ കടലില്‍ ചാടി നീന്തി രക്ഷപ്പെടുകയായിരുന്നു.
You may also like:കണ്ണൂരിലെ SDPI പ്രവർത്തകൻറെ കൊലപാതകം; മൂന്ന് RSS പ്രവർത്തകർ കസ്റ്റഡിയിൽ [NEWS]റംസിയുടെ ആത്മഹത്യ; കേസ് ഒതുക്കാൻ കോൺഗ്രസ് നേതാവ്; ഇടപെടൽ പ്രതിക്കും ആരോപണവിധേയയായ സീരിയൽ നടിക്കും വേണ്ടി​ [NEWS] 'അത്തരം ഒരു പരാമര്‍ശം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നു' ; നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല [NEWS]
ഇവരിലൂടെയാണ് സംഭവം പുറംലോകം അറിയുന്നത്. നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും. മൂവരും മരിച്ചിരുന്നു. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കേരളത്തിന്‍റെ തെക്കൻ തീരങ്ങളിൽ കനത്ത മഴ പെയ്യുന്നുണ്ട്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെയാണ് അഞ്ചുതെങ്ങ് തീരത്ത് അപകടമുണ്ടായത്.
Published by:Anuraj GR
First published: