കോട്ടക്കൽ ആൾക്കൂട്ട ആക്രമണം: മൂന്നു പേർ അറസ്റ്റിൽ

Three in custody for roughing up a young man who ended himself later | ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു

News18 Malayalam | news18-malayalam
Updated: November 15, 2019, 6:40 AM IST
കോട്ടക്കൽ ആൾക്കൂട്ട ആക്രമണം: മൂന്നു പേർ അറസ്റ്റിൽ
Three in custody for roughing up a young man who ended himself later | ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു
  • Share this:
പുതുപ്പറമ്പില്‍ പ്രണയിച്ചതിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. അബ്ദുല്‍ ഗഫൂര്‍ എടത്തൊടിക, മുഹമ്മദ് ഷരീഫ് , ബഷീര്‍ എലപ്പറമ്പന്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ആകെ 15 പ്രതികളാണുള്ളത്.

പെണ്‍കുട്ടിയുടെ പിതാവടക്കം കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരായാണ് കൊലപാതകശ്രമത്തിനും ആത്മഹത്യാപ്രേരണക്കുറ്റത്തിനും കേസുള്ളത്.പുതുപ്പറമ്പില്‍വച്ച് ഒരുകൂട്ടം ആളുകളുടെ ആക്രമണത്തിന് ഇരയായ ഷാഹിര്‍ കഴിഞ്ഞ ദിവസമാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കോട്ടക്കല്‍ എസ്‌.ഐ. റിയാസ് ചാക്കീരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലാണെന്ന് പോലീസ് അറിയിച്ചു.

First published: November 15, 2019, 6:40 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading