നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • വൈദ്യുതാഘാതമേറ്റ് മൂന്നുപേർക്ക് ദാരുണാന്ത്യം; കൊല്ലം പ്രാക്കുളത്ത് മരിച്ചത് ദമ്പതികളും രക്ഷിക്കാൻ ശ്രമിച്ച അയൽക്കാരനും

    വൈദ്യുതാഘാതമേറ്റ് മൂന്നുപേർക്ക് ദാരുണാന്ത്യം; കൊല്ലം പ്രാക്കുളത്ത് മരിച്ചത് ദമ്പതികളും രക്ഷിക്കാൻ ശ്രമിച്ച അയൽക്കാരനും

    വീട്ടിലെ ഇലക്ട്രോണിക് ഉപകരണം നന്നാക്കാനുള്ള ശ്രമത്തിനിടെ റംലയ്ക്ക് ഷോക്കേറ്റു. റംലയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സന്തോഷിന് ഷോക്കേറ്റു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കൊല്ലം: പ്രാക്കുളത്ത് വൈദ്യുത ആഘാതമേറ്റ് വീട്ടമ്മ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. ദമ്പതികളായ സന്തോഷ്(48), റംല(40), അയൽവാസി ശ്യാകുമാർ (35) എന്നിവരാണ് മരിച്ചത്. വീട്ടിലെ ഇലക്ട്രോണിക് ഉപകരണം നന്നാക്കാനുള്ള ശ്രമത്തിനിടെ റംലയ്ക്ക് ഷോക്കേറ്റു. റംലയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സന്തോഷിന് ഷോക്കേറ്റു. ബഹളം കേട്ട് ഇരുവരെയും രക്ഷിക്കാനെത്തിയപ്പോഴാണ് അയൽവാസിയായ ശ്യാംകുമാറിന് വൈദ്യുതാഘാതം ഏറ്റത്.

      ഇന്ന് രാത്രി ഒമ്പതു മണിയോടെയാണ് സംഭവം ഉണ്ടായത്. അപകടത്തിൽ മരിച്ചവരിൽ രണ്ടു പേരുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

      അതേസമയം അപകടത്തെ കുറിച്ചു കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. ഏത് ഉപകരണം നന്നാക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായതെന്ന് വ്യക്തമല്ല.

      മൊബൈൽ ഫോൺ കുത്തിവച്ച് ഉപയോഗിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 54 കാരിയായ സ്ത്രീക്ക് സ്വന്തം ജീവൻ നഷ്ടപ്പെട്ടുവെന്നതാണ് തായ്‌ലൻഡിൽ നിന്നു ഇക്കഴിഞ്ഞ മെയിൽ വന്ന ഒരു വാർത്ത. മെയ് ആറാം തീയതിയാണ് സംഭവം. വടക്കൻ തായ്‌ലൻഡിലെ ഉടോൺ താനി പ്രവിശ്യയിൽ താമസിക്കുന്ന യൂയെന് സംപ്രീസ്റ്റ്യനാണ് തന്റെ ഭർത്താവ് പിറന്നാൾ സമ്മാനമായി നൽകിയ മൊബൈൽ ഫോണിൽ നിന്നും ഷോക്കേറ്റത്.

      ഡെയിലി മെയിൽ വെബ്സൈറ്റ് പ്രദ്ധീകരിച്ച വാർത്ത പ്രകാരം ഷോക്കേറ്റ് പാടുകളോടെ കിടക്കയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടത്. ഭാര്യ മിക്കവാറും വൈകുന്നേരങ്ങളിൽ ഇങ്ങനെ മൊബൈൽ ഫോണിൽ വീഡിയോ ഗെയിമുകൾ കളിക്കാറുണ്ടായിരുന്നുവെന്നും എന്നാൽ ഇങ്ങനെയൊരു അവസ്ഥ സംഭവിക്കുമെന്ന് കരുതിയിരുന്നില്ലെന്നും സംഭവം വിവരിച്ചുകൊണ്ട് ഭർത്താവ് ഗ്രിഎവിങ് പൈവാൻ പറഞ്ഞു.

      Updating...
      Published by:Anuraj GR
      First published:
      )}