• HOME
 • »
 • NEWS
 • »
 • kerala
 • »
 • THREE INCLUDING POLICE SUB INSPECTOR PLACED UNDER SUSPENSION FOR SETTLING COUNTERFEIT CURRENCY CASE

കളളനോട്ട് കേസ് ഒതുക്കാൻ കൈക്കൂലി; എസ് ഐ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് സസ്പെന്‍ഷന്‍

ഇടുക്കി ഉപ്പുതറ മുൻ സി ഐ എസ് എം റിയാസ്, മുൻ ഉപ്പുതറ എസ് ഐ ചാർലി തോമസ്, ഉപ്പുതറ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ടോ‍ണീസ് തോമസ് എന്നിവരെയാണ് ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരി സസ്പെൻ‍ഡ് ചെയ്തത്.

News18 Malayalam

News18 Malayalam

 • Share this:
  തിരുവനന്തപുരം: വീട്ടിൽ നിന്നു കള്ളനോട്ട് പിടിച്ചെടുത്ത കേസ് ഒതുക്കാൻ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസ‍റും (സിഐ) എസ് ഐയും ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ. ഇടുക്കി ഉപ്പുതറ മുൻ സി ഐ എസ് എം റിയാസ്, മുൻ ഉപ്പുതറ എസ് ഐ ചാർലി തോമസ്, ഉപ്പുതറ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ടോ‍ണീസ് തോമസ് എന്നിവരെയാണ് ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരി സസ്പെൻ‍ഡ് ചെയ്തത്. കൈക്കൂലി ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

  തിരുവനന്തപുരത്ത് സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സി ഐ‍യാണ് റിയാസ്. ഇടുക്കി തങ്കമണി സ്റ്റേഷനിലെ എസ്ഐ ആണ് ചാർലി തോമസ്. മൂന്നു പേർക്കെതിരെയും വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. ഇടുക്കി ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പിക്കാ‍ണ് അന്വേഷണ ചുമതല. സിഐ റിയാസും മറ്റു പൊലീസുകാരും കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളും ശബ്ദ‍രേഖയും കള്ളനോട്ട് കേസിലെ പ്രതി കൊല്ലം അഞ്ചൽ തടിക്കാട് വരാ‍ലഴികത്ത് വീട്ടിൽ ഹനീഫ് ഷിറോസ് പുറത്തു വിട്ടിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണത്തിന് ഡിജിപി അനിൽ കാന്ത് ഉത്തരവിട്ടത്.

  സുരക്ഷാ വീഴ്ച; പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജീവപര്യന്തം തടവുശിക്ഷ അനുവഭിക്കുന്ന കൊലക്കേസ് പ്രതി ചാടിപ്പോയി

  പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജീവപര്യന്തം തടവുശിക്ഷ അനുവഭിക്കുന്ന കൊലക്കേസ് പ്രതി ചാടിപ്പോയി. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് (48) ജയില്‍ ചാടിയത്. 2017 ല്‍ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ജാഹിര്‍ ഹുസൈന്‍. ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ഒമ്പത് മണിയോടെയാണ് ചാടിയ വിവരം ജയില്‍ അധികൃതര്‍ അറിയുന്നത്. ജയില്‍ ചുറ്റുമതിലിനോട് ചേര്‍ന്ന അലക്ക് യന്ത്രത്തിലായിരുന്നു ഇയാള്‍ ജോലി ചെയ്ത് വന്നിരുന്നത്.

  ജാഹിര്‍ ഹുസൈനായി വ്യാപകമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലും തിരച്ചില്‍ നടക്കുന്നുണ്ട്. അതേസമയം തന്നെ ജാഹിര്‍ ഹുസൈന്‍ മുമ്പ് ഇത്തരത്തില്‍ ഒരു ദൗത്യത്തിന് തുനിഞ്ഞിട്ടില്ലെന്നും ജയില്‍ അധികൃതര്‍ പറയുന്നു.
  രാവിലെ ഏഴരയ്ക്കാണ് അലക്കുയന്ത്രത്തിലേക്ക് ഇയാളെ ജോലിക്കായി നിയോഗിച്ചത്. ഇതിന് ശേഷമായിരുന്നു ജയില്‍ ചാട്ടം.

  സംഭവത്തിൽ വലിയ സുരക്ഷാ വീഴ്ച ഉണ്ടായെന്നാണ് റിപ്പോർട്ട്. സെൻട്രൽ ജയിലിന്റെ പിൻഭാഗത്താണ് അലക്കു കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ജയിലിന് മതിൽ നിർമിച്ചിട്ടില്ല. ഈ വഴിയാണ് പ്രതി കടന്ന് കളഞ്ഞതെന്നാണ് പൊലീസ് നിഗമനം. രാവിലെയാണ് അലക്കു കേന്ദ്രത്തിലേക്ക് രണ്ടു തടവുകാരെ ഒരു വാർഡൻ കൊണ്ടു വന്നത്. മറ്റ് ആവശ്യങ്ങൾക്കായി വാർഡൻ ജയിലിലേക്ക് മടങ്ങിയ സമയത്താണ് പ്രതി രക്ഷപ്പെട്ടത്. അലക്കു കേന്ദ്രത്തിൽ നിന്നും എടുത്ത ഷർട്ട് റോഡിൽവെച്ച് ധരിക്കുന്നതും തുടർന്ന് ഓട്ടോയിൽ കയറി പ്രതി രക്ഷപ്പെടുന്നതും നാട്ടുകാർ കണ്ടിട്ടുണ്ട്.

  തൈയ്ക്കാട്ടേക്ക് ആദ്യം പോയ പ്രതി പിന്നീട് അവിടെ നിന്ന് നടന്ന് തമ്പാന്നൂർ ബസ്റ്റാൻഡിൽ എത്തുകയും കളയിക്കാവിള ഭാഗത്തേക്ക് പോകുന്ന ബസിൽ കറിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മതിലില്ലാത്ത ഭാഗത്തു കൂടി അലക്കു കേന്ദ്രത്തിൽ നിന്ന് പുറത്തുവരുന്ന തടവുകാർ സമീപത്തെ കടയിൽ നിന്ന് സിഗരറ്റ് വാങ്ങിക്കുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു.

  2015ൽ ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത വജ്രവ്യാപാരിയായ മൊയ്തീനെ കൊലപ്പെടുത്തി വജ്രങ്ങളും ആഭരണങ്ങളും കൈക്കലാക്കിയ കേസിലെ പ്രതിയാണ് തൂത്തുകുടി സ്വദേശിയായ ജാഹിർ ഹുസൈൻ. തൂത്തുകുടിയിൽ നിന്ന് അറസ്റ്റിലായ പ്രതിക്ക് 2017ലാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. തുടർന്നാണ് പ്രതിയെ പൂജപ്പുര സെൻട്രൽ ജയിൽ പ്രവേശിപ്പിച്ചത്.
  Published by:Rajesh V
  First published:
  )}