നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സഹകരണ ബാങ്കില്‍ 1.66 കോടിയുടെ സാമ്പത്തിക ക്രമക്കേട്; CPM ഏരിയ സെക്രട്ടറിയുടെ മകനുള്‍പ്പെടെ മൂന്ന് ജീവനക്കാരെ പുറത്താക്കി

  സഹകരണ ബാങ്കില്‍ 1.66 കോടിയുടെ സാമ്പത്തിക ക്രമക്കേട്; CPM ഏരിയ സെക്രട്ടറിയുടെ മകനുള്‍പ്പെടെ മൂന്ന് ജീവനക്കാരെ പുറത്താക്കി

  ക്രമക്കേട് നടന്നതായി പറയുന്ന കാലയളവിലെ സെക്രട്ടറി കെ അനിൽകുമാർ, അക്കൗണ്ടന്റ് ബി ബൈജു, അറ്റൻഡർ ടി പി സുജിത് എന്നിവരെയാണ് പുറത്താക്കിയത്. ഏരിയ സെക്രട്ടറി പി തങ്കപ്പൻ പിള്ളയുടെ മകനാണ് സുജിത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊല്ലം: എഴുകോൺ സർവീസ് സഹകരണബാങ്കിൽ 1.66 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് സിപിഎം നെടുവത്തൂർ ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ മകനുൾപ്പെടെ മൂന്നു ജീവനക്കാരെ പുറത്താക്കി. ക്രമക്കേട് നടന്നതായി പറയുന്ന കാലയളവിലെ സെക്രട്ടറി കെ അനിൽകുമാർ, അക്കൗണ്ടന്റ് ബി ബൈജു, അറ്റൻഡർ ടി പി സുജിത് എന്നിവരെയാണ് പുറത്താക്കിയത്. ഏരിയ സെക്രട്ടറി പി തങ്കപ്പൻ പിള്ളയുടെ മകനാണ് സുജിത്.

   സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. സ്ഥിരനിക്ഷേപക്കാരറിയാതെ അവരുടെ നിക്ഷേപത്തുകയിൽ നിന്ന് വായ്പത്തട്ടിപ്പുൾപ്പെടെ നടത്തിയെന്നാണ് കണ്ടെത്തൽ. വായ്പക്കാരറിയാതെ ഈ തുക പങ്കിട്ടെടുത്തായിരുന്നു തട്ടിപ്പ്. 2020 ഫെബ്രുവരിയിലാണ് ക്രമക്കേടെന്ന ആരോപണമുയർന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി അച്ചടക്കസമതിയെയും ബാങ്ക് നിയോഗിച്ചിരുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ നിർദ്ദേശാനുസരണം 15 വർഷം മുമ്പ് വരെയുള്ള രേഖകൾ പരിശോധിച്ചു. തുടർന്ന് അന്വേഷണ വിധേയമായി മാർച്ചിൽ ഇവരെ സസ്പെൻഡ് ചെയ്തു.

   നഷ്ടപ്പെട്ട തുക ആരോപിതരിൽനിന്ന് ഈടാക്കിയിരുന്നതിനാൽ ബാങ്കിന് സാമ്പത്തികനഷ്ടം സംഭവിച്ചിട്ടില്ല. എന്നാലും അന്വേഷണം മുന്നോട്ടു പോകുകയായിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പുറത്താക്കൽ നടപടി. സംഭവത്തെക്കുറിച്ചു പ്രതികരിക്കാൻ ബാങ്ക് അധികൃതർ തയ്യാറായില്ല. സിപിഎം ഏരിയ കമ്മിറ്റിയും സംഭവത്തിൽ ശക്തമായ നടപടിവേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവർക്ക് മൂന്നുമാസത്തിനുള്ളിൽ അപ്പീൽ നൽകുന്നതിന് അവസരമുണ്ട്.

   കണ്ണൂരിൽ അതിഥി തൊഴിലാളിയുടെ അക്കൗണ്ടിൽ നിന്ന് 66,500 രൂപ തട്ടിയെടുത്തു

   കണ്ണൂരിൽ അതിഥി തൊഴിലാളിയുടെ അക്കൗണ്ടിൽനിന്ന് 66,500 രൂപ അജ്ഞാതൻ തട്ടിയെടുത്തു. പരിയാരത്തെ ഓട്ടോമൊബൈൽ വർക്‌ഷോപ്പിലെ ജീവനക്കാരനായ രാംപുർ സ്വദേശി റാസ അഹമ്മദിന്റെ പണമാണ് തട്ടിയെടുത്തത്. വർക് ഷോപ്പിലെ ഉടമയായ രഘുവിനെ ഏഴിമല നാവിക അക്കാദമിയിലെ ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തി ഒരാൾ ഫോണിൽ ബന്ധപ്പെട്ടു. കാർ കേടായിട്ടുണ്ട് ഒന്നും അടിയന്തരമായി നന്നാക്കി തരണമെന്ന് ആവശ്യപ്പെട്ടാണ് വിളിച്ചത്. എന്നാൽ സ്ഥലത്തില്ലാത്തതിനാൽ കട ഉടമ ജീവനക്കാരന്റെ നമ്പർ കൊടുത്തു.

   ഫോൺ വിളിച്ച ആളോട് താൻ നിലമ്പൂരിൽ ആണെന്നും വർക് ഷോപ്പിലെ ജീവനക്കാരനായ റാസ് അഹമ്മദിനെ ബന്ധപ്പെട്ടാൽ മതി എന്നുമാണ് രഘു പറഞ്ഞത്. തുടർന്ന് തട്ടിപ്പുകാരൻ വർഷോപ്പ് ജീവനക്കാരൻ വിളിച്ചു. ഗൂഗിൾ പേ വഴി 40,000 രൂപ അയക്കുന്നുണ്ടെന്നും അതിൽ നിന്ന് പത്തായിരം രൂപ കാറുമായി വരുന്ന ഡ്രൈവറുടെ കൈവശം കൊടുക്കണമെന്നും ആവശ്യപ്പെട്ടു.

   പണം അയ്ക്കുന്നതിനായി ആയി റാസ അഹമ്മദ് തൻറെ ഗൂഗിൾ പേ അക്കൗണ്ട് നമ്പർ പറഞ്ഞു കൊടുത്തു. അല്പസമയത്തിനുള്ളിൽ ഫോൺ ഹാങ്ങ് ആയി . പിന്നീട് ഫോൺ ഓന്നാക്കി നോക്കിയപ്പോഴാണ് പണം നഷ്ടമായ സന്ദേശം ലഭിച്ചത്. ആദ്യം 40,000രൂപയും യും പിന്നീട് 20,000 രൂപയും യും ഒടുവിൽ 6500 രൂപയും അക്കൗണ്ടിൽ നിന്ന് പോയതായാണ് സന്ദേശം ലഭിച്ചത്. പണം എങ്ങനെ നഷ്ടമായി എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

   തൻറെ നാട്ടിൽ ഒരു വർക് ഷോപ്പ് തുടങ്ങണം എന്ന ആഗ്രഹത്തോടെ റാസ അഹമ്മദ് സ്വരൂപിച്ച പണമാണ് അജ്ഞാതൻ തട്ടിയെടുത്തത്. പരാതി പ്രകാരം പരിയാരം പോലീസ് കേസ് സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. തൻറെ ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ നഷ്ടമായ അവസ്ഥയിലാണ് ഇപ്പോൾ റാസ അഹമ്മദ്.
   Published by:Rajesh V
   First published:
   )}