ഇടുക്കി: കൊന്നത്തടിയിൽ വീടിനു സമീപത്തെ പാറക്കുളത്തിൽ വീണ 11 വയസുകാരിയെ രക്ഷിക്കുന്നതിനിടെ സഹോദരിയും അമ്മൂമ്മയും മുങ്ങി മരിച്ചു. ക്വാറിയിലെ വെള്ളത്തിൽ വീണ 11 വയസുകാരിയും മരിച്ചു. ഇണ്ടിക്കുഴിയിൽ ബിനോയി-ജാസ്മി ദമ്പതികളുടെ മക്കൾ ആൻമരിയ (8), അമേയ (4) എന്നിവരും ജാസ്മിയുടെ മാതാവ് എൽസമ്മ (50) എന്നിവരാണ് മുങ്ങി മരിച്ചത്.
ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. കുട്ടികളിലൊരാൾ വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേരും മുങ്ങിമരിച്ചത്. കുളിക്കാൻ വേണ്ടിയിറങ്ങിയപ്പോഴായിരുന്നു അപകടം. തുണി അലക്കാൻ പോയ സമയത്ത് മൂത്ത കുട്ടി കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനായി കുളത്തിലേക്ക് ചാടിയ മുത്തശ്ശിയ്ക്ക് പുറകേ നാലു വയസുകാരിയും കുളത്തിൽ വീഴുകയായിരുന്നു.
Also Read-പാലക്കാട് ചായകുടിക്കാൻ പോയ വയോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു
സമീപത്തുണ്ടായിരുന്ന എൽസമ്മയുടെ ഭർതൃ സഹോദരി ബഹളം വെച്ച് ആളുകളെ കൂട്ടുകയായിരുന്നു. ഉടൻ ഓടി എത്തിയ നാട്ടുകാർ ഇവരെ പുറത്തെടുത്ത് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ അടിമാലിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.