• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലത്ത് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ടു പേര്‍ മരിച്ചു; മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

കൊല്ലത്ത് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ടു പേര്‍ മരിച്ചു; മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

മരത്തിലിടിച്ചതിന് പിന്നാലെ കാറിലുണ്ടായിരുന്ന അഞ്ച് പേരും പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.

  • Share this:

    കൊല്ലം: കുണ്ടറയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ടു പേര്‍ മരിച്ചു. കുണ്ടറ സ്വദേശി ജോബിന്‍ ഡിക്രൂസ്, പേരയം സ്വദേശി ആഗ്നല്‍ സ്റ്റീഫന്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 3.37ന് ആണ് അപകടം സംഭവിച്ചത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

    കുണ്ടറ പെരുമ്പുഴ സൊസൈറ്റിമുക്കിന് സമീപമുള്ള വലിയ പാലമരത്തിലാണ് കാര്‍ ഇടിച്ചത്. കൊട്ടിയത്ത് നിന്ന് കുണ്ടറയിലേക്ക് വരികയായിരുന്നു കാര്‍. മരത്തിലിടിച്ചതിന് പിന്നാലെ കാറിലുണ്ടായിരുന്ന അഞ്ച് പേരും പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.

    Also Read-ഉല്‍സവം കഴിഞ്ഞ് മടങ്ങിവന്ന രണ്ട് യുവാക്കൾ കൊയിലാണ്ടി ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മരിച്ചു

    പരിക്കേറ്റ ഒരാളില്‍ നിന്നും ഒപ്പം സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് അപകടത്തിന്റെ കാരണം വ്യക്തമായത്. അമിതവേഗത്തിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊട്ടിയത്തേയും കൊല്ലത്തേയും സ്വകാര്യ ആശുപത്രികളിലാണ് സൂക്ഷിച്ചിരിക്കുന്നത്.

    Published by:Jayesh Krishnan
    First published: