തൃശൂർ: ഡോഗ് ഷോയ്ക്കിടെ മരം കടം പുഴകിവീണ് മൂന്ന് പേർക്ക് പരിക്കേറ്റു. മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടില്‍ നടന്ന ഡോഗ് ഷോയ്ക്കിടെയാണ് കൂറ്റൻ വാകമരം കടപുഴകിവീണത്. അപകടത്തിൽ ഒരു കാർ തകർന്നു. ഈ കാറിലുണ്ടായിരുന്ന രണ്ടു നായകളെ രക്ഷപ്പെടുത്തി.
മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി ആളുകള്‍ നായകളുമായി പ്രദർശനത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. തൃശ്ശൂര്‍ കെന്നല്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഡോഗ് ഷോ നടന്നത്. കടപുഴകി വീഴുന്ന ശബ്ദം കേട്ട് മരത്തിന് കീഴിലുണ്ടായിരുന്ന പലരും ഓടിരക്ഷപ്പെടുകയായിരുന്നു.
Also Read-പുഴയിൽ മീൻ പിടിക്കുന്നതിനിടെ അച്ഛനും പ്ലസ് വൺ വിദ്യാർഥിനിയായ മകളും മുങ്ങി മരിച്ചു
മരത്തിന്റെ വേരുകളടക്കം തകര്‍ന്ന് കടഭാഗത്തിന് പൂര്‍ണമായും കേട് സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടം സംഭവിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.