• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലം ബൈപ്പാസിൽ രണ്ട് അപകടങ്ങളിലായി മൂന്ന് പേർ മരിച്ചു; മൂന്നു പേർക്ക് പരിക്ക്

കൊല്ലം ബൈപ്പാസിൽ രണ്ട് അപകടങ്ങളിലായി മൂന്ന് പേർ മരിച്ചു; മൂന്നു പേർക്ക് പരിക്ക്

ഹോമിയോപ്പതി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് വാങ്ങി മടങ്ങുമ്പോഴാണ് ഡോ. മിനി ഉണ്ണികൃഷ്ണനും ഡ്രൈവറും അപകടത്തിൽ മരിച്ചത്

  • Share this:

    കൊല്ലം: കൊല്ലം ബൈപ്പാസിൽ രണ്ടു അപകടങ്ങളിലായി മൂന്നു പേർ മരിച്ചു. കായംകുളം കണ്ടല്ലൂർ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണൻ, കാറിൻറെ ഡ്രൈവർ സുനിൽ, കൊല്ലം ജില്ലാ കളക്ടറുടെ ഓഫീസിലെ ജൂനിയർ റിസോഴ്സ് പേഴ്സൺ രഞ്ജിത് എന്നിവരാണ് മരിച്ചത്.

    അപകടത്തിൽ മന്നൂ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഹോമിയോപ്പതി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് വാങ്ങി നെയ്യാറ്റിൻകരയിൽ നിന്ന് മടങ്ങിവരുമ്പോൾ നടന്ന കാർ അപകടത്തിലാണ് ഡോ. മിനി ഉണ്ണികൃഷ്ണൻ, കാറിൻറെ ഡ്രൈവർ സുനിൽ എന്നിവർ മരിച്ചത്.

    Also Read-ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; കാട്ടാനക്കൂട്ടം ഷെഡ് തകർത്തു

    കൊല്ലം ബൈപാസിൽ ഉണ്ടായ ബൈക്ക് അപകടത്തിലാണ് ര‍ഞ്ജിത് മരിച്ചത്.

    Published by:Jayesh Krishnan
    First published: