നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ചങ്ങനാശ്ശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടമുണ്ടാക്കിയത് റേസിങ്ങ് നടത്തിയ ബൈക്ക്

    ചങ്ങനാശ്ശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടമുണ്ടാക്കിയത് റേസിങ്ങ് നടത്തിയ ബൈക്ക്

    ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു.

    സേതുനാഥ് നടേശൻ, മരുകൻ ആചാരി, പി 
എസ് ശരത്

    സേതുനാഥ് നടേശൻ, മരുകൻ ആചാരി, പി എസ് ശരത്

    • Share this:
      കോട്ടയം: റേസിങ് നടത്തുകയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറി മൂന്നുപേര്‍ മരിച്ചു. പോത്തോട് അമൃതശ്രീ വീട്ടില്‍ മുരുകന്‍ ആചാരി(67), ചങ്ങനാശ്ശേരി ടി ബി റോഡില്‍ കാര്‍ത്തിക ജൂവലറി ഉടമ പുഴവാത് കാര്‍ത്തികഭവനില്‍ സേതുനാഥ് നടേശന്‍ (41), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ പി എസ് ശരത് (18) എന്നിവരാണ് മരിച്ചത്. ബൈപ്പാസ് റോഡില്‍ ബുധനാഴ്ച രാത്രി ആറരയോടെയായിരുന്നു അപകടം.

      Also Read- മന്ത്രി ശശീന്ദ്രനെതിരായ മൊഴി ആവർത്തിച്ച് പരാതിക്കാരി? രഹസ്യമൊഴി രേഖപ്പെടുത്തി

      മുരുകന്‍ ആചാരി പുഴവാതിലെ വീട്ടിലെത്തി സേതുനാഥിനെയുംകൂട്ടി കോട്ടയത്തേക്കുപോകുന്ന വഴിയാണ് അപകടമുണ്ടായത്. ഇവര്‍ കച്ചവടാവശ്യത്തിനായാണ് പോയത്. സേതുനാഥ് ഓടിച്ചിരുന്ന ബൈക്കിലേക്ക്, റേസിങ് നടത്തുകയായിരുന്ന ശരത്തിന്റെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു.

      Also Read- കൊച്ചിയില്‍ ആറുവയസ്സുകാരിക്ക് അച്ഛന്റെ മര്‍ദ്ദനം; കേസെടുത്ത് പോലീസ്

      രണ്ടുപേര്‍ സംഭവസ്ഥലത്തും മുരുകനാചാരി ചെത്തിപ്പുഴ ആശുപത്രിയിലും മരിച്ചു. റേസിങ്ങിനെത്തിയ മറ്റൊരു ബൈക്ക് അപകടം നടന്നയുടനെ നിര്‍ത്താതെ പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹങ്ങള്‍ ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധന നടത്തി പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ചങ്ങനാശ്ശേരി പൊലീസ് തുടർ നടപടി സ്വീകരിച്ചു.

      Also Read- മനുഷ്യത്തല തിന്നുന്ന സ്വാമിമാർ; പാവൂർ സത്രത്തിലെ ദുരാചാരത്തിൽ 14 പേർക്കെതിരെ കേസ്

      അമിതവേഗത്തിൽ പലതവണ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞ ബൈക്കാണ് അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. ചങ്ങനാശേരി ബൈപ്പാസില്‍ ഇത്തരം അഭ്യാസങ്ങൾ പതിവാണെന്നും നാട്ടുകാർ വ്യക്തമാക്കുന്നു. ഇന്ന് അപകടം ഉണ്ടാക്കിയ ബൈക്കിലെ യുവാവ് തന്നെ പലകുറി ഇത്തരം മരണപ്പാച്ചിൽ നടത്തിയിട്ടുണ്ട്. 150 കിലോമീറ്റർ വേഗത്തിൽ ബൈക്ക് പറത്തി ഈ ചിത്രമെടുത്ത് സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. ക്യാമറ ഘടിപ്പിച്ചൊരു ഹെൽമറ്റും അപകട സ്ഥലത്ത് നിന്ന് കിട്ടി.

      Also Read- പന്തളത്ത് വീട്ടമ്മയെ കെട്ടിയിട്ട് ആഭരണം കവർന്നു; മൂന്നു പേർ കൂടി പിടിയിൽ

      മരിച്ച മുരുകന്റെ ഭാര്യ ആശാലത. മക്കള്‍: രാഹുല്‍, ഗോകുല്‍. മരിച്ച സേതുനാഥിന്റെ ഭാര്യ രഞ്ജിനി. മക്കള്‍: ദക്ഷ, പ്രഭുദേവ്, വേദ. പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ സുരേഷിന്റെ മകനാണ് മരിച്ച ശരത് പി എസ്. അമ്മ: സുജാത. സഹോദരി: ശില്പ.
      Published by:Rajesh V
      First published:
      )}