HOME » NEWS » Kerala » THREE KILLED IN ROAD ACCIDENT AT MALAPPURAM

മലപ്പുറത്ത് സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചു; മൂന്നുപേർ മരിച്ചു, രണ്ടുപേർ ഗുരുതരാവസ്ഥയിൽ

ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ആണ് ദൃക്സാക്ഷികൾ പറയുന്നത്.

News18 Malayalam | news18
Updated: February 9, 2021, 6:52 PM IST
മലപ്പുറത്ത് സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചു; മൂന്നുപേർ മരിച്ചു, രണ്ടുപേർ ഗുരുതരാവസ്ഥയിൽ
goods auto
  • News18
  • Last Updated: February 9, 2021, 6:52 PM IST
  • Share this:
മലപ്പുറം: മങ്കടയിൽ സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കുട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. മങ്കട വേരുംപിലാക്കലിൽ ആണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുഡ്സ് ഓട്ടോയിൽ സഞ്ചരിച്ചിരുന്ന മൂന്നു പേരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട സ്വകാര്യബസിലെ യാത്രക്കാർക്കും പരിക്കുണ്ട്. പരിക്കു പറ്റിയവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അപകടം ഉണ്ടായത്. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും ചെടികളുമായി വരികയായിരുന്ന ഗുഡ്സ് ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. നേർക്കു നേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുഡ്സ് ഓട്ടോയിൽ ഉണ്ടായിരുന്നവർ മരിക്കുകയായിരുന്നു.

You may also like:Sunny Leone | പരിപാടി പറഞ്ഞു പറ്റിച്ച കേസ്: നടി സണ്ണി ലിയോണി മുന്‍കൂർ ജാമ്യത്തിന് ഹൈക്കോടതിയില്‍ [NEWS]'YSRന്റെ പാരമ്പര്യം ഞാൻ തിരികെ കൊണ്ടു വരും'; തെലങ്കാനയിൽ പുതിയ പാർട്ടിയുമായി ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരി YS ഷർമിള [NEWS] താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നതിന് 2500 രൂപ വാങ്ങി; ഡോക്ടർ അറസ്റ്റിൽ [NEWS]
അതേസമയം, അപകടത്തിൽ മരിച്ച മൂന്നു പേരെയും ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മരിച്ചവരിൽ ഒരാളുടെ പോക്കറ്റിൽ നിന്ന് ഒരു ലൈസൻസ് ലഭിച്ചിട്ടുണ്ട്. ലൈസൻസിൽ മുക്കം അഗസ്ത്യമുഴി ഷിജു എന്നാണ് ഉള്ളത്. മരിച്ചവരിൽ മറ്റൊരാളുടെ പോക്കറ്റിൽ നിന്ന് സുരേഷ് ബാബു എന്ന പേരിലുള്ള മരുന്ന് കുറിപ്പടിയും ലഭിച്ചിട്ടുണ്ട്. മരിച്ചവർ മൂന്നു പേരും മുക്കം സ്വദേശികളാണെന്നാണ് സംശയിക്കുന്നത്.

'രമേശ് ചെന്നിത്തല തവനൂരിൽ മത്സരിക്കാൻ ഉണ്ടോ?' - വെല്ലുവിളിച്ച് കെ ടി ജലീൽ; നിലമ്പൂരിലേക്ക് ക്ഷണിച്ച് പി വി അൻവറും

പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ് മൂന്നു പേരുടെയും മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. പെരിന്തൽമണ്ണ സിവിൽ ഡിഫൻസ്, ട്രോമാ കെയർ, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്.

'എന്നേക്കാൾ ബുദ്ധിയും കഴിവുമുള്ള നടി ഈ ഭൂലോകത്തുണ്ടോ?'; ലോക സിനിമയിലെ നടിമാരെ വെല്ലുവിളിച്ച് കങ്കണ റണൗട്ട്

ഇടിയുടെ ആഘാതത്തിൽ ഗുഡ്സ് ഓട്ടോ ബസിന് അടിയിലേക്ക് കയറിപ്പോയ നിലയിൽ ആയിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് മൂന്ന് മൃതദേഹങ്ങളും പുറത്തെടുത്തത്. അതേസമയം, ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ആണ് ദൃക്സാക്ഷികൾ പറയുന്നത്.
Published by: Joys Joy
First published: February 9, 2021, 6:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories