News18 MalayalamNews18 Malayalam
|
news18
Updated: December 18, 2019, 9:14 PM IST
News 18
- News18
- Last Updated:
December 18, 2019, 9:14 PM IST
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിക്ക് സഹായം നല്‍കിയതുമായി ബന്ധപ്പെട്ട് പ്രാദേശിക മുസ്ലിംലീഗ് നേതാക്കളെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു. ടോം തോമസ് വധക്കേസ് അന്വേഷിക്കുന്ന കുറ്റ്യാടി ഇന്‍സ്പെക്ടര്‍ എന്‍ സുനില്‍കുമാറാണ് ചോദ്യം ചെയ്യലിന് ഹാജറാകാന്‍ ഇവര്‍ക്ക് നോട്ടീസ് നല്‍കിയത്.
രാവിലെ 11 മണിയോടെ കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ ഹാജരായ മൂന്നു പേരെയും നാലു മണിക്കൂറോളം ചോദ്യം ചെയ്തു. വ്യാജ ഒസ്യത്ത് തയ്യാറാക്കാനും ഇതുപയോഗിച്ച് പൊന്നാമറ്റം വീടും സ്ഥലവും കൈക്കലാക്കാനും വി.കെ ഇമ്പിച്ചി മോയി സഹായിച്ചുവെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ഇമ്പിച്ചിമോയിയുടെ വീട്ടിലും മകന്റെ കടയിലും പരിശോധന നടത്തുകയും ജോളിയുടെ റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെ കണ്ടെടുക്കുകയും ചെയ്തു. അറസ്റ്റിലാവുന്നതിന് തൊട്ടുമുമ്പ് ജോളിയെയുമായി അഭിഭാഷകനെ കാണാന്‍ പോയത് ഇമ്പിച്ചിമോയി ആണെന്നും അന്വേഷണ സംഘത്തിന് ജോളി മൊഴി നൽകിയിരുന്നു.
പൗരത്വ നിയമഭേദഗതി: പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുള്ള ട്വീറ്റിൽ ഇന്ത്യയുടെ തെറ്റായ ഭൂപടം; മാപ്പു പറഞ്ഞ് ഫർഹാൻ അക്തർ
ജോളിയുടെ അറസ്റ്റിന്റെ തലേദിവസം ബാവ ഹാജിയുടെ വീട്ടിൽ ഇമ്പിച്ചിമോയിക്കൊപ്പം ഇവരെത്തിയതായും അന്വേഷണസംഘത്തിന് സൂചന ലഭിച്ചിരുന്നു. അഭിഭാഷകനെ കാണാന്‍ പോയപ്പോൾ സംഘത്തില്‍ ഇസ്മായിലും ഉണ്ടായിരുന്നതായി ജോളി മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇസ്മായിലിനെ ചോദ്യം ചെയ്തത്.
ഇമ്പിച്ചിമോയിയുടെ നിര്‍ദ്ദേശപ്രകാരം അഭിഭാഷകനെ കാണാന്‍ പോവുകയായിരുന്നുവെന്നും മറ്റു കാര്യങ്ങളിലൊന്നും പങ്കില്ലെന്നും ഇസ്മായില്‍ പറഞ്ഞു. മൂവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയതായും ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യുമെന്നും കുറ്റ്യാടി സി.ഐ സുനിൽ കുമാർ പറഞ്ഞു.
Published by:
Joys Joy
First published:
December 18, 2019, 9:14 PM IST