• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാറക്കെട്ടുകളിൽ നിന്ന് കാൽവഴുതി കടലിലേക്ക് വീണു; കർണാടകയിലേക്ക് വിനോദയാത്ര പോയ മൂന്ന് മലയാളി വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

പാറക്കെട്ടുകളിൽ നിന്ന് കാൽവഴുതി കടലിലേക്ക് വീണു; കർണാടകയിലേക്ക് വിനോദയാത്ര പോയ മൂന്ന് മലയാളി വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

പാറക്കെട്ടുകളിലൂടെ നടക്കവേ കാൽ വഴുതി കടലിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
കോട്ടയം: കർണാടകയിലേക്ക് വിനോദയാത്ര (Excursion)പോയ മൂന്ന് മലയാളി വിദ്യാർത്ഥികൾ കടലിൽ മുങ്ങിമരിച്ചു. കോട്ടയം മംഗലം എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. അലൻ റെജി (22), അമൽ സി അനിൽ (22), ആന്റണി ഷേണായി (21) എന്നിവരാണ് മരിച്ചത്. പാമ്പാടി, ഉദയംപേരൂർ, മൂലമറ്റം സ്വദേശികളാണ് വിദ്യാർത്ഥികൾ.

കർണാടകയിലെ മാൽപെയിൽ വെച്ചാണ് അപകടമുണ്ടായത്. പാറക്കെട്ടുകളിലൂടെ നടക്കവേ കാൽ വഴുതി കടലിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

42 വിദ്യാർത്ഥികളും രണ്ട് അധ്യാപകരുമാണ് വിനോദയാത്രയുടെ ഭാഗമായി കർണടാകയിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. മാൽപെയിലെ സെന്റ് മേരീസ് ഐലന്റിലാണ് ഇവർ എത്തിയിരുന്നത്.

മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം ഉഡുപ്പി ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ മാൽപെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇടിമിന്നലേറ്റ് തെങ്ങുനിന്നു കത്തി; കാറ്റിൽ തീപ്പൊരി ചിതറി

തൊടുപുഴയിൽ ഇടിമിന്നലേറ്റ് തെങ്ങ് നിന്നു കത്തി. തൊടുപുഴയിൽ കോളനി ബൈപ്പാസ് റോഡിന് സമീപം ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. തീ പടർന്ന തെങ്ങിൽ നിന്നും തീപ്പൊരികൾ പാറുന്നതും ദൃശ്യങ്ങളിൽ കാണാം. തീപിടിച്ച തെങ്ങിന് സമീപം നിരവധി മരങ്ങളും തൊട്ടടുത്ത് പെട്രോൾ പമ്പും ഉണ്ടായിരുന്നു.

Also Read-മൂന്ന് ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത

തീപിടിച്ച വിവരം അറിഞ്ഞ ഉടൻ തന്നെയെത്തിയ അഗ്നിശമന സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. തെങ്ങ് തീപിടിച്ച് കത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇന്നലെ സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലും മഴയുമാണ് ഉണ്ടായത്.

എടപ്പാളിലും ഇടിമിന്നലിൽ തെങ്ങിന് തീ പിടിച്ചു. കപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് ചേക്കോട് ഷറഫുദ്ദീൻ കളത്തിലിൻ്റെ വീടിനോട് ചേർന്നുള്ള തെങ്ങിനാണ് ഇടിമിന്നലിൽ തീ പിടിച്ചത്. ബുധനാഴ്ച വൈകീട്ട് 7.15 ഓടയായിരുന്നു സംഭവം. ഇടിമിന്നലിനോടപ്പം പെയ്ത മഴയിൽ തീ അണയുകയും ചെയ്തു.
Published by:Naseeba TC
First published: