ഇന്റർഫേസ് /വാർത്ത /Kerala / K-Rail കല്ലിടൽ: ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ച് കൊല്ലത്തെ മൂന്നംഗ കുടുംബം

K-Rail കല്ലിടൽ: ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ച് കൊല്ലത്തെ മൂന്നംഗ കുടുംബം

K-Rail കല്ലിടൽ: ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ച് കൊല്ലത്തെ മൂന്നംഗ കുടുംബം

റിട്ട. കെ എസ് ആർ ടി സി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവും ദേഹത്ത് പെട്രോഴിച്ച് കൈയിൽ ലൈറ്ററുമായിട്ടായിരുന്നു പ്രതിഷേധിച്ചത്.

  • Share this:

കൊല്ലം: സിൽവർ ലൈൻ സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് മൂന്നംഗ കുടുംബത്തിന്റെ പ്രതിഷേധം. കൊട്ടിയം വഞ്ചിമുക്കിലായിരുന്നു സംഭവം. റിട്ട. കെ എസ് ആർ ടി സി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവും ദേഹത്ത് പെട്രോഴിച്ച് കൈയിൽ ലൈറ്ററുമായിട്ടായിരുന്നു പ്രതിഷേധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് കെ റെയിലിന്റെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് കല്ലിടൽ നടക്കുന്നുണ്ടായിരുന്നു. ജയകുമാറിന്റെ വീട് പൂർണമായും പോകുന്ന തരത്തിലാണ് കല്ലിട്ടിരിക്കുന്നത്. വായ്പയെടുത്ത് നിർമ്മിച്ച വീടാണെന്നും പെൻഷൻ പോലും മുടങ്ങുന്ന അവസ്ഥയിലാണ് താനെന്നും അദ്ദേഹം അധികൃതരോട് പറഞ്ഞിട്ടും കല്ലിടാൻ ഒരുങ്ങിയപ്പോഴായിരുന്നു ദേഹത്ത് പെട്രോളൊഴിച്ചത്.

Also Read- തിരുവാതിര ആഘോഷം ഇന്ന്; ധനുമാസത്തിലെ തിരുവാതിര നാളിന്റെ പ്രത്യേകത എന്ത്?

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

സർവേ നടപടികൾ നിറുത്തി വയ്‌ക്കാമെന്ന ഉറപ്പ് പൊലീസും റവന്യു അധികൃതരും നൽകിയ ശേഷമാണ് അദ്ദേഹവും കുടുംബവും പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവം നടക്കുന്നതിനിടെ പ്രദേശവാസിയായ മറ്റൊരു സ്ത്രീയും ആത്മഹത്യാ ഭീഷണി മുഴക്കി വീടിനുള്ളിൽ കയറി കതകടച്ചു. പോലീസ് ഇടപെട്ടാണ് ഇവരെയും പുറത്തിറക്കിയത്. കല്ലിടൽ നടപടികൾക്കെതിരെ പ്രതിഷേധിച്ച യുഡിഎഫ്, ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി. അതേസമയം, ജയകുമാറിന്റെ പ്രതിഷേധത്തിന് നാട്ടുകാരും പിന്തുണ അറിയിച്ചു.

Also Read- Political Murder | ഷാന്‍ വധക്കേസ്; പ്രതികള്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാര്‍ ഉപേഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

ചർച്ചകളൊന്നും നടത്താതെയാണ് ഉദ്യോഗസ്ഥർ കല്ലിട്ടതെന്ന പരാതി പ്രദേശവാസികൾക്കെല്ലാമുണ്ട്. കഴിഞ്ഞ ദിവസം അടച്ചു പൂട്ടിക്കിടന്ന വീടിന്റെ മതിൽ ചാടിക്കടന്ന് റവന്യൂ ഉദ്യോഗസ്ഥർ കല്ലിട്ടതായും ജനങ്ങൾ പറയുന്നു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കത്തിടപാടുകളോ മറ്റു അറിയിപ്പോ ഇല്ലാതെ ഉദ്യോഗസ്ഥർ എത്തുന്നതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Also Read-Political Murder| 2016 നു ശേഷം കേരളത്തില്‍ 47 രാഷ്ട്രീയ കൊലപാതകങ്ങൾ; കൊല്ലപ്പെട്ടവരിൽ ഏറെയും ആർഎസ്എസ്-ബിജെപി പ്രവർത്തകരെന്ന് കണക്കുകൾ

First published:

Tags: K-Rail, K-Rail project, Kollam