നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident| മലപ്പുറത്ത്​ ഓ​ട്ടോ താഴ്ചയിലേക്ക്​ മറിഞ്ഞ്​ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

  Accident| മലപ്പുറത്ത്​ ഓ​ട്ടോ താഴ്ചയിലേക്ക്​ മറിഞ്ഞ്​ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

  കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു

  • Share this:
   മലപ്പുറം: മഞ്ചേരി (Manjeri) ആനക്കയം വള്ളിക്കാപറ്റയിൽ ഓട്ടോ (autorickshaw) താഴ്ചയിലേക്ക് മറിഞ്ഞു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46 ), സഹോദരൻ ഉസ്മാൻ (36), ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്.

   ഓട്ടോ ഡ്രൈവർ ചണ്ടിയൻ മൂച്ചി ഹസൻകുട്ടി, ഉസ്മാന്‍റെയും സഹോദരിയുടെയും നാല്​ കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്‍റെ വീട്ടിലേക്ക് പോവുകയായിരുന്നു കുടുംബം. നാൽപത് അടി താഴ്ചയിലേക്ക് ഓട്ടോ മറിയുകയായിരുന്നു. പരിക്കേറ്റ മൂന്ന് കുട്ടികളെയും ഓട്ടോ ഡ്രൈവറെയും കോഴിക്കോട് മെസിക്കൽ കോളജിലേക്ക് മാറ്റി.
   മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

   എം സി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു രണ്ട് പേർ മരിച്ചു

   തിരുവനന്തപുരം സ്വദേശികളായ തോമസു കുട്ടിയും (75) ശാന്തമ്മ തോമസും (71) ആണ് മരിച്ചത്. കൊട്ടാരക്കര വാളകം എം എൽ എ ജംഗ്ഷന് സമീപം എതിർ ദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. കൊട്ടാരക്കര ഭാഗത്തേക്ക്‌ വരികയായിരുന്ന വാഗണർ കാറും വാളകത്തേക്ക് പോയ ലോറിയുമാണ് പുലർച്ചെ 6:30 ന് അപകടത്തിൽ പെട്ടത്.

   ഇടിയുടെ ആഘാദത്തിൽ കാറി ലുണ്ടായിരുന്ന വൃദ്ധ ദമ്പതികൾ തൽക്ഷണം മരിക്കുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പൊലീസ് നിഗമനം. വാളകം പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി മൃതശരീരങ്ങൾ കാറിനുള്ളിൽ നിന്നും കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര പോലീസ് കേസെടുത്തു.

   ബൈക്കില്‍ KSRTC ബസിടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം; അപകടം മാതാപിതാക്കളുടെ കണ്‍മുന്നില്‍

   തിരുവനന്തപുരത്ത് ബൈക്കില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് നാലു വയസുകരാന് ദാരുണാന്ത്യം. മാതപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. പാളയത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. കരകുളം കാച്ചാണി അയണിക്കാട് വാരിക്കോണത്ത് ശ്രീഹരിയില്‍ ബിജുകുമാറിന്റെയും സജിതയുടെയും ഏകമകന്‍ ശ്രീഹരിയാണ് മരിച്ചത്.

   പത്തു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച കുഞ്ഞാണ് അപകടത്തില്‍ മരിച്ചത്. ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പാളയത്തെ ഓഡിറ്റോറിയത്തിലേക്ക് പോവുകയായിരുന്നു കുടുംബം. ബേക്കറി റോഡിലൂടെ തമ്പാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്.

   ബൈക്കിന് മുന്നില്‍ ഇരുന്ന ശ്രീഹരി തെറിച്ച് ബസിന് അടിയില്‍പ്പെട്ടു. ബസിന്റെ ടയറുകള്‍ തലയിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. അപകടം കണ്ട് അമ്മ സജിത കുഴഞ്ഞുവീണു.
   Published by:Rajesh V
   First published: