കല്പറ്റ: കാക്കവയലില്‍ കാറും ടാങ്കര്‍ ലോറിയില്‍ കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചു(Death). തമിഴ്നാട് അതിര്‍ത്തിയിലെ പാട്ടവയല്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെയായിരുന്നു അപകടം. സ്വശേദി പ്രവീഷ് (39), അമ്മ പ്രേമലത (62), ഭാര്യ ശ്രീജിഷ (34) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാലു വയസ്സുള്ള മകന് ആരവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുല്‍ത്താന്‍ ബത്തേരി ഭാഗത്തുനിന്ന് പാലുമായി കല്പറ്റയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും ബാലുശ്ശേരിയില്‍ നിന്ന് പാട്ടവയലിലേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
Electric Scooter | കണ്ടെയ്നറില്‍ കൊണ്ടുപോവുകയായിരുന്ന 20 സ്കൂട്ടറുകള് കത്തിനശിച്ചു
മുംബൈ: കണ്ടെയ്നറില്‍ കൊണ്ടുപോവുകയായിരുന്ന 20 വൈദ്യുത സ്കൂട്ടറുകള്(Electric Scooter) കത്തിനശിച്ചു. 40 സ്കൂട്ടറുകളുമായി പോയ കണ്ടെയ്നറിനുള്ളിലാണ് തീപിടിച്ചത്(Fire). ജിതേന്ദ്ര ഇവി എന്ന കമ്പനിയുടേതാണ് സ്കൂട്ടറുകള്. ഏപ്രില്‍ ഒന്‍പതിനാണ് സംഭവം നടന്നത്. നാസിക്കിലെ ഫാക്ടറിയില്‍ നിന്നുള്ള സ്കൂട്ടറുകള് കണ്ടെയ്നറില്‍ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അപകടമുണ്ടായത്.
കണ്ടെയ്നറിനകത്ത് നിന്ന് പുകവന്നതോടെ റോഡിന്റെ വശത്ത് നിര്‍ത്തിയിട്ട് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് തീപിടിച്ച വിവരം മനസ്സിലായത്. കണ്ടെയ്നറിന്റെ മുകള്‍ഭാഗത്ത് സൂക്ഷിച്ചിരുന്ന 20 സ്കൂട്ടറുകള്‍ക്കാണ് തീപിടിച്ചത്. അഗ്നിസുരക്ഷാ സേനയെത്തി തീയണയ്ക്കുകയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
വൈദ്യുത സ്കൂട്ടറിന് തീപിടിക്കുന്നസംഭവം അടുത്തിടെ കൂടിവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ മൂന്നുസംഭവങ്ങളാണ് ചെന്നൈയിലുണ്ടായത്. കഴിഞ്ഞാഴ്ച പുനെയില്‍ ലോഹെഗാവ് പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന ഓല എസ്1 പ്രോ സ്കൂട്ടറിന് തീപിടിച്ചിരുന്നു.
പൂനെയില്‍ നടന്ന തീപിടിത്തത്തെക്കുറിച്ച് അറിഞ്ഞെന്നും എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിയതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാമെന്നുമാണ് കമ്പനി അറിയിക്കുന്നത്. കൂടാതെ വാഹനത്തിന്റെ ഉടമയുമായി ബന്ധപ്പെട്ടെന്നും അദ്ദേഹം സുരക്ഷിതനാണെന്നും ഒല പറയുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.