പാലക്കാട് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി; ട്രെയിൻ തട്ടിയതാണെന്ന് പ്രാഥമിക നിഗമനം

കൊലപാതകമാണെന്ന് ആരോപിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ സംഘടിച്ചെത്തി പൊലീസിനെ കല്ലെറിഞ്ഞു. അക്രമത്തിൽ ഫയർഫോഴ്സിന്റെയും പൊലീസിന്റെയും വാഹനങ്ങൾ തകർന്നു.

News18 Malayalam | news18-malayalam
Updated: August 4, 2020, 7:15 AM IST
പാലക്കാട് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി; ട്രെയിൻ തട്ടിയതാണെന്ന് പ്രാഥമിക നിഗമനം
മരിച്ച തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം
  • Share this:
പാലക്കാട്: കഞ്ചിക്കോട്ട് റെയിൽപ്പാളത്തിന് സമീപം മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി ഹരി ഓം (26), കൻഹായ്, അരവിന്ദ് കുമാർ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30 നാണ് സംഭവം. ഐഐടി ക്യാമ്പസിന് സമീപത്തെ റെയിൽപ്പാളത്തിന് അടുത്തുനിന്നാണ്‌ മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രെയിൻ തട്ടിയാണ് മരണമെന്നാണ് പ്രാഥമികനിഗമനമെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, ഹരി ഓമിനെ സമീപവാസികൾ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് തൊഴിലാളികൾ മണിക്കൂറുകളോളം മൃതദേഹം എടുക്കാൻ സമ്മതിച്ചില്ല. വാളയാർ, കസബ സ്റ്റേഷനുകളിലെ പൊലീസുകാരും കഞ്ചിക്കോട് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഹരി ഓമിന്റെ മൃതദേഹം ഐഐടി ക്യാമ്പസിനകത്ത് എത്തിച്ച ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ തടഞ്ഞു.

ഇതിനിടയിൽ തൊഴിലാളികൾ പൊലീസിനെ കല്ലെറിഞ്ഞു. കല്ലേറിൽ പോലീസുകാർക്കും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും വാഹനങ്ങളും കല്ലേറിൽ തകർന്നു. പിന്നീട് പാലക്കാടുനിന്ന്‌ കൂടുതൽ പൊലീസ് സ്ഥലത്തെത്തി.

TRENDING:IPL 2020 | ചൈനീസ് കമ്പനിയെ സപോൺസറാക്കിയതിൽ പ്രതിഷേധം; ഐപിഎൽ ബഹിഷ്ക്കരിക്കുമെന്ന് ഭീഷണി
[NEWS]
മകനൊപ്പം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത വയോധികയ്ക്ക് പിന്നിൽ നിന്നുള്ള വാഹനമിടിച്ച് വീണ് ദാരുണാന്ത്യം[NEWS]'ഒന്നുകിൽ മുരളീധരൻ മന്ത്രിസ്ഥാനം രാജിവെയ്ക്കണം; അല്ലെങ്കിൽ പ്രധാനമന്ത്രി പുറത്താക്കണം'; കോടിയേരി ബാലകൃഷ്ണൻ [NEWS]

നൂറിലധികം തൊഴിലാളികളാണ് പ്രദേശത്ത് കൂട്ടംകൂടിയത്. ഐഐടി ക്യാമ്പസിലെ കരാർത്തൊഴിലാളികളാണ് മരിച്ചത്. രണ്ടുപേരുടെ മൃതദേഹങ്ങൾ പൊലീസ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ നിജസ്ഥിതി പോലീസ് അന്വേഷിക്കുകയാണ്.
Published by: Rajesh V
First published: August 4, 2020, 7:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading