തിരുവനന്തപുരം: ഹോസ്റ്റല്‍ അധികൃതര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കാണാതായ 3 പെണ്‍കുട്ടികളെ കണ്ടെത്തി. തിരുവനന്തപുരത്തെ (Thiruvananthapuram) സ്വകാര്യ സ്കൂള്‍ ഹോസ്റ്റലില്‍ നിന്ന് ഇന്നലെ രാവിലെ 6 മണിയോടെയാണ് മൂന്ന് പെണ്‍കുട്ടികളെയും കാണാതായത്. ഹോസ്റ്റല്‍ അധികൃതര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്നാണ് മൂന്ന് കുട്ടികള്‍ വീട്ടിലേക്ക് പോയതെന്നാണ് പോലീസ് പറയുന്നത്.
ബസില്‍ വീടുകളിലേക്ക് പോകുന്ന വഴിയാണ് പോലീസ് ഇവരെ കണ്ടെത്തിയത്. ഉച്ചയോടെ മൂന്ന് പേരെയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇതില്‍ ഒരു കുട്ടി നേരത്തെ പോക്സോ കേസില്‍ ഇരയായിരുന്നു.
തൈക്കാട് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ബന്ധുക്കളെ വിളിച്ച് വരുത്താനും വൈദ്യപരിശോധന നടത്താനും വീഡിയോ കോണ്‍ഫറന്‍സ് പൂര്‍ത്തിയാകാനും വൈകിയതിനാല്‍ രാത്രി ഒമ്പതര കഴിഞ്ഞാണ് കുട്ടികളെ വിട്ടയച്ചത്.
ഉച്ചയോടെ പോലീസ് സ്റ്റേഷനിലെത്തിച്ച മൂന്ന് കുട്ടികളുടെയും നടപടികള്‍ പൂര്‍ത്തിയാകാനുള്ള താമസം കൊണ്ടാണ് കുട്ടികളെ വിട്ടയക്കാന്‍ വൈകിയതെന്നാണ് പോലീസ് നല്കിയ വിശദീകരണം.
Arya Rajendran | എന്റെ നഗരത്തിൽ ഇനിയെന്തൊക്കെ വേണം? തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ചോദിക്കുന്നു
തിരുവനന്തപുരം: ഈ വർഷത്തെ നഗരസഭ ബജറ്റിലേക്ക് പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ ആരാഞ്ഞ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ (Arya Rajendran). ഫെയ്സ്ബുക്കിലൂടെയാണ് മേയർ ജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുന്നത്.
നഗരവാസികൾക്കും വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ എത്തുന്നവർക്കും അഭിപ്രായങ്ങൾ അറിയിക്കാം. ഇതിനായി ഇ-മെയിൽ വിലാസവും എഫ്ബി പോസ്റ്റിൽ നൽകിയിട്ടുണ്ട്. അഭിപ്രായങ്ങൾ പ്രായോഗികതയും ആവശ്യകതയും പരിഗണിച്ച് നിർദേശങ്ങൾ ബജറ്റിന്റെ ഭാഗമാക്കും.
" എന്റെ നഗരത്തിൽ ഇനിയെന്തൊക്കെ വേണം !!! "
2022 - 23 ലെ തിരുവനന്തപുരം നഗരസഭ ബഡ്ജറ്റിലേക്ക് പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നു. " എന്റെ നഗരത്തിൽ ഇനിയെന്തൊക്കെ വേണം !!! " എന്ന് ഓരോ നഗരവാസികൾക്കും വിവിധ ആവശ്യങ്ങൾക്ക് നഗരത്തിലെത്തുന്ന മറ്റ് അതിഥികൾക്കും പറയാം.
പ്രായോഗികതയും ആവശ്യകതയും പരിഗണിച്ച് നിർദ്ദേശങ്ങൾ ബഡ്ജറ്റിന്റെ ഭാഗമാക്കും. ഇതോടൊപ്പമുള്ള ഇമെയിൽ വിലാസത്തിൽ നിർദ്ദേശങ്ങൾ അയച്ച് തന്ന് നമ്മുടെ നഗരവികസനത്തിൽ പങ്കാളികളാകണമെന്ന് എല്ലാവരോടും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
tvmbudget2022@gmail.com
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.