• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPI state conference | സമ്മേളനത്തിന് മുന്നേ വെട്ടിനിരത്തൽ; CPI മൂന്ന് സമ്മേളന പ്രതിനിധികളെ ഒഴിവാക്കി

CPI state conference | സമ്മേളനത്തിന് മുന്നേ വെട്ടിനിരത്തൽ; CPI മൂന്ന് സമ്മേളന പ്രതിനിധികളെ ഒഴിവാക്കി

തിരുവനന്തപുരത്തെ മൂന്ന് സമ്മേളന പ്രതിനിധികളെ ഒഴിവാക്കി

സി.പി.ഐ.

സി.പി.ഐ.

  • Share this:
തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സിപിഐയിൽ (CPI) അസാധാരണ വെട്ടിനിരത്തൽ. തിരുവനന്തപുരം ജില്ലാ സമ്മേളനം തെരഞ്ഞെടുത്ത മൂന്ന് പ്രതിനിധികളെ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഒഴിവാക്കി. ഇസ്മായിൽ പക്ഷം എന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണ് നടപടിയെന്ന് കെ.ഇ. ഇസ്മായിൽ പ്രതികരിച്ചു.

ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായിരുന്ന കള്ളിക്കാട് ചന്ദ്രൻ, പൂവച്ചൽ ഷാഹുൽ ഹമീദ്, എം. രാധാകൃഷ്ണൻ നായർ എന്നിവരെയാണ് സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയത്. സമ്മേളനത്തിൽ വോട്ടെടുപ്പ് വന്നാൽ കാനം രാജേന്ദ്രന് അനുകൂലമായി വോട്ട് ചെയ്യില്ല എന്നുറപ്പുള്ളവരെ തെരഞ്ഞുപിടിച്ച് വെട്ടിമാറ്റി എന്നാണ് ആക്ഷേപം.

ജില്ലാ സമ്മേളനം തെരഞ്ഞെടുക്കുന്ന പ്രതിനിധികളെ ഒഴിവാക്കുന്നത് അസാധാരണമാണ്. നേതൃത്വത്തിൻ്റെത്  ഏകപക്ഷീയ നടപടിയെന്ന് കളിക്കാട് ചന്ദ്രൻ ന്യൂസ് 18 നോടു പറഞ്ഞു. ജില്ലാ നേതൃത്വത്തിൽ കോക്കസ് പ്രവർത്തിക്കുകയാണ്. ജില്ലാ സെക്രട്ടറി 'പപ്പറ്റ്' ആയി മാറി. മാങ്കോട് രാധാകൃണെനെ നിയന്ത്രിക്കുന്നത് ജി.ആർ. അനിലാണ്. തുള്ള ഒഴിവാക്കിയത് പാർട്ടി പിടിക്കാനെന്നും കളിക്കാട് ചന്ദ്രൻ പറഞ്ഞു. ഇത്തരമൊരു നടപടി അറിഞ്ഞിട്ടില്ലെന്നും അങ്ങനെ ഉണ്ടായെങ്കിൽ ശരിയല്ലെന്നും ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മായിൽ പ്രതികരിച്ചു.

സെപ്റ്റംബർ 30 വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരത്തെ സമ്മേളന വേദിയിൽ സി.പി.ഐ. ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തും. സംസ്ഥാന തലസ്ഥാനത്ത് പുത്തരിക്കണ്ടം മൈതാനിയിൽ പൊതുസമ്മേളനം കാനം ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം ഒക്ടോബർ ഒന്നിന് ടാഗോർ തിയേറ്ററിൽ സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും.

Also read: PFI ഹര്‍ത്താല്‍ അക്രമം; സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതി ചേര്‍ക്കാന്‍ ഹൈക്കോടതി

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിലെ അക്രമ സംഭവങ്ങളില്‍ പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറിനെ കേരളത്തിലെ മുഴുവന്‍ കേസുകളിലും പ്രതിയാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി. നഷ്ടപരിഹാരത്തുക കെട്ടിവച്ചേ ജാമ്യം നല്‍കാവൂ എന്ന് ഡിവിഷന്‍ ബെഞ്ച് മജിസ്‌ട്രേട്ട് കോടതികള്‍ക്ക് നിര്‍ദേശം നല്‍കി. നഷ്ടപരിഹാരം ഈടാക്കാനാകാത്ത സാഹചര്യത്തില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ജസ്റ്റിസുമാരായ എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, മുഹമ്മദ് നിയാസ് സി.പി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. ഹര്‍ത്താല്‍ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചു.

നാശനഷ്ടങ്ങളുടെ പേരില്‍ കെഎസ്ആര്‍ടിസിയും സര്‍ക്കാരും ആവശ്യപ്പെട്ട 5.20 കോടി രൂപ കോടതിയില്‍ കെട്ടിവെക്കാനാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍യിത്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവയ്ക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. എതിര്‍കക്ഷികളായ പോപ്പുലര്‍ ഫ്രണ്ടും പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറുമാണ് ഈ തുക കെട്ടിവയ്‌ക്കേണ്ടത്.
Published by:user_57
First published: