കേരളത്തിലേക്ക് പുതിയ ട്രെയിനുകള്‍; മൂന്ന് സ്പെഷ്യൽ സർവീസുകളും തമിഴ്നാട്ടിൽ നിന്ന്

ഒക്ടോബർ മു​ത​ല്‍‌ കൊ​ല്ലം-​ചെ​ന്നൈ, ചെ​ന്നൈ-​ആ​ല​പ്പു​ഴ, ക​രൈ​ക്ക​ല്‍-​എ​റ​ണാ​കു​ളം റൂ​ട്ടു​ക​ളി​ലാണ് സ്പെ​ഷ്യ​ല്‍ ട്രെ​യി​നു​ക​ള്‍ സര്‍വീസ് ആരംഭിക്കുന്നത്

News18 Malayalam | news18-malayalam
Updated: September 30, 2020, 10:51 PM IST
കേരളത്തിലേക്ക് പുതിയ ട്രെയിനുകള്‍; മൂന്ന് സ്പെഷ്യൽ സർവീസുകളും തമിഴ്നാട്ടിൽ നിന്ന്
News18 Malayalam
  • Share this:
തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് പുതിയ മൂന്ന് ട്രെയിൻ സര്‍വീസുകള്‍ കൂടി അനുവദിച്ചു. ദക്ഷിണ റെയില്‍വേയുടെ അഭ്യര്‍ഥനപ്രകാരമാണ് റെയിൽവേ സർവീസുകൾ അനുവദിച്ചത്. ഒക്ടോബർ ​മാ​സം മൂ​ന്നു മു​ത​ല്‍‌ കൊ​ല്ലം-​ചെ​ന്നൈ, ചെ​ന്നൈ-​ആ​ല​പ്പു​ഴ, ക​രൈ​ക്ക​ല്‍-​എ​റ​ണാ​കു​ളം റൂ​ട്ടു​ക​ളി​ലാണ് സ്പെ​ഷ്യ​ല്‍ ട്രെ​യി​നു​ക​ള്‍ സര്‍വീസ് ആരംഭിക്കുന്നത്.

കൊ​ല്ലം-​ചെ​ന്നൈ എ​ഗ്മോ​ര്‍ സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ വൈകുന്നേരം മൂ​ന്നി​നു പു​റ​പ്പെ​ട്ട് പി​റ്റേ​ന്നു രാ​വി​ലെ 8.10നു ​ചെ​ന്നൈ​യി​ല്‍ എ​ത്തി​ച്ചേ​രും. ചെ​ന്നൈ എ​ഗ്മോ​ര്‍-​കൊ​ല്ലം സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ മൂ​ന്നു മു​ത​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. രാ​ത്രി 9.10നു ​ചെ​ന്നൈ എ​ഗ്മോ​റി​ല്‍ നി​ന്നും യാ​ത്ര ആ​രം​ഭി​ക്കു​ന്ന ട്രെ​യി​ന്‍ പി​റ്റേ​ന്ന് ഉ​ച്ച​യ്ക്ക് 1.15നു ​കൊ​ല്ല​ത്ത് എ​ത്തി​ച്ചേ​രും. ചെ​ന്നൈ സെ​ന്‍​ട്ര​ല്‍-​ആ​ല​പ്പു​ഴ സൂ​പ്പ​ര്‍ ഫാ​സ്റ്റ് സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ വെള്ളിയാഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കും. രാ​ത്രി 8.55നു ​ചെ​ന്നൈ​യി​ല്‍ നി​ന്നും പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ പി​റ്റേ​ന്നു രാ​വി​ലെ 10.45നു ​ആ​ല​പ്പു​ഴ​യി​ല്‍ എ​ത്തി​ച്ചേ​രും.

Also Read: Unlock 5 | സ്കൂളുകളും കോളേജുകളും ഒക്ടോബർ 15ന് ശേഷം തുറക്കാമെന്ന് കേന്ദ്രം; സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാം

ആ​ല​പ്പു​ഴ-​ചെ​ന്നൈ സ​ര്‍​വീ​സ് ഈ ​മാ​സം മൂ​ന്നു മു​ത​ല്‍ ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 4.05നു ​ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നും പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ പി​റ്റേ​ന്നു രാ​വി​ലെ 5.50നു ​ചെ​ന്നൈ​യി​ല്‍ എ​ത്തി​ച്ചേ​രും. ക​രൈ​ക്ക​ല്‍-​എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ ഈ ​മാ​സം നാ​ലു മു​ത​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. വൈകുന്നേരം 4.20നു ​ക​രൈ​ക്ക​ലി​ല്‍ നി​ന്നും പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ പി​റ്റേ​ന്നു രാ​വി​ലെ ഏ​ഴി​ന് എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ചേ​രും. എ​റ​ണാ​കു​ളം-​ക​രൈ​ക്ക​ല്‍ സ്പെ​ഷ്യ​ല്‍ ട്രെ​യി​ന്‍ ഈ ​മാ​സം മൂ​ന്നി​ന് സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. രാ​ത്രി 10.30നു ​എ​റ​ണാ​കു​ള​ത്തു നി​ന്നും പു​റ​പ്പ​ടു​ന്ന ട്രെ​യി​ന്‍ പി​റ്റേ​ന്നു ഉ​ച്ച​യ്ക്ക് 12.10നു ​ക​രൈ​ക്ക​ലി​ല്‍ എ​ത്തി​ച്ചേ​രും.

Also Read: ഉപജീവനമാർഗമായ മൈക്കും സ്പീക്കറും മോഷണം പോയി; തെരുവ് ഗായകന് സഹായവുമായി KSU

തമിഴ്‌നാട്ടിനുള്ളില്‍ എഗ്‌മോറില്‍നിന്ന് തിരുനെല്‍വേലിയിലേക്കും മധുരയിലേക്കും ചെങ്കോട്ടയിലേക്കും രാമേശ്വരത്തേക്കും തീവണ്ടിസര്‍വീസ് തുടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കും മംഗളൂരുവിലേക്കും കഴിഞ്ഞ ദിവസങ്ങളില്‍ തീവണ്ടി സര്‍വീസ് ആരംഭിച്ചിരുന്നു.
Published by: user_49
First published: September 30, 2020, 10:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading