• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ 62.46 ലക്ഷത്തിന് വാഹനം; 3 ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും; പ്രതിസന്ധികാലത്തെ ധൂർത്ത് വിവാദത്തിൽ

മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ 62.46 ലക്ഷത്തിന് വാഹനം; 3 ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും; പ്രതിസന്ധികാലത്തെ ധൂർത്ത് വിവാദത്തിൽ

പൊലീസ് മേധാവി നൽകിയ ശുപാർശ ആഭ്യന്തരവകുപ്പ് അം​ഗീകരിച്ചു. പണം ചെലവഴിക്കാൻ അനുമതി നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

Kerala Government

Kerala Government

  • Last Updated :
  • Share this:
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കുന്ന പൊലീസ് സേനാ​ഗംങ്ങൾക്ക് സ‍ഞ്ചരിക്കാൻ പുതിയ വാഹനങ്ങൾ വാങ്ങുന്നു. എസ്കോർട്ട് വാഹന വ്യൂഹത്തിനായി 62.46 ലക്ഷം രൂപ ചെലവാക്കിയാണ് കാറുകൾ വാങ്ങുന്നത്. മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറുകളും, ഒരു ടാറ്റ ഹാരിയർ കാറുമാണ് വാങ്ങുന്നത്. പൊലീസ് മേധാവി നൽകിയ ശുപാർശ ആഭ്യന്തരവകുപ്പ് അം​ഗീകരിച്ചു. പണം ചെലവഴിക്കാൻ അനുമതി നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

KL01 CD 4857 , KL01 CD 4764 എന്നീ നമ്പരുകളിലുള്ള രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് മുഖ്യമന്ത്രിയുടെ പൈലറ്റ് ‍ഡ്യൂട്ടിക്കായി ഉപയോ​ഗിച്ചിരുന്നത്. ഈ കാറുകൾ ഇനി മുതൽ ഈ ഉപയോ​ഗത്തിന് പറ്റുന്നതല്ലെന്ന് കാട്ടിയാണ് ആഭ്യന്തര വകുപ്പിന് പൊലീസ് മേധാവി കത്ത് നൽകിയത്. പൊലീസ് മേധാവിയുടെ ആവശ്യം പ്രത്യേക കേസായി പരി​ഗണിച്ചാണ് വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകിയത്.

പൈലറ്റ് ഡ്യൂട്ടിയിൽ നിന്നൊഴിവാക്കപ്പെടുന്ന വാഹനം ആഭ്യന്തരവകുപ്പിലെ ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കണമെന്നും ഉത്തരവിൽ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നത് തൽക്കാലം നിർത്തിവച്ചുവെന്ന് നേരത്തെ  സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷക്കായി പുതിയ വാഹനം വാങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള സർക്കാർ തീരുമാനം വലിയ വിവാദത്തിന് ഇടവച്ചിരിക്കുകയാണ്.

'2020 ലെ സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളിൽ മതപരമായ അനുപാതം അസ്വാഭാവികമല്ല'; മുഖ്യമന്ത്രി

തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2020 ലെ സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളിൽ മതപരമായ അനുപാതം അസ്വാഭാവികമല്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നർക്കോട്ടിക്ക് ജിഹാദ് എന്ന പേരിൽ സംഘടിത ശ്രമങ്ങൾ നടക്കുന്നതായുള്ള പ്രസ്താവനയും പ്രചരണങ്ങളും അടിസ്ഥാനരഹിതമാണ്. 2020ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് ആക്ട് പ്രകാരമുള്ള കേസുകൾ 4941 ആണ്. അവയിൽ പ്രതികളായ 5422 പേരിൽ 2700 (49.80%) പേർ ഹിന്ദുമതത്തിൽപ്പെട്ടവരും 1869 (34.47%) പേർ ഇസ്ലാംമതത്തിൽപ്പെട്ടവരും 853 (15.73%) പേർ ക്രിസ്തു മതത്തിൽപ്പെട്ടവരുമാണ്. ഇതിൽ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിർബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവർത്തനം നടത്തിയതായോ പരാതികൾ ലഭിക്കുകയോ അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്ന് ഉപയോക്താക്കളോ വിൽപ്പനക്കാരോ പ്രത്യേക സമുദായത്തിൽപ്പെടുന്നവരാണ് എന്നതിനും തെളിവുകൾ ലഭിച്ചിട്ടില്ല. സ്കൂൾ, കോളേജ് തലങ്ങളിൽ നാനാജാതി മതസ്ഥരായ വിദ്യാർത്ഥികൾ ഉണ്ട്. അതിൽ ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുകയോ മയക്കുമരുന്ന് വിപണന ശൃംഖലയിലെ കണ്ണികൾ ആവുകയോ ചെയ്താൽ അത് പ്രത്യേക സമുദായത്തിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് എന്ന് വിലയിരുത്തുന്നത് ബാലിശമാണ്. അത്തരം പ്രചാരണങ്ങൾ നമ്മുടേത് പോലെ എല്ലാ മതസ്ഥരും ഇടകലർന്ന ജീവിക്കുന്ന പ്രദേശത്ത് വിദ്വേഷത്തിന്റെ വിത്തിടുന്നതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തിൽ ധ്രുവീകരണം ആഗ്രഹിക്കുന്ന ശക്തികളെ ഈ വിവാദം സന്തോഷിപ്പിക്കുന്നുണ്ടാകും. അത്തരക്കാരെ നിരാശപ്പെടുത്തുന്ന പ്രതികരണങ്ങൾ എല്ലാ മത വിഭാഗങ്ങളിൽ നിന്നും ഇതിനകം ഉയർന്നിട്ടുണ്ട്. മതനിരപേക്ഷത ശക്തിപ്പെടുത്താനുള്ള ഇടപെടലിന് സർക്കാർ നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീവ്ര നിലപാടുകളുടെ പ്രചാരകർക്കും അവയെ പ്രോത്സാഹിപ്പിക്കുന്നവർക്കും സ്ഥാനമില്ലാത്ത സമൂഹമാണ് നമ്മുടേത്. തെറ്റായ പ്രവണതകൾ ഏതു തലത്തിൽ നിന്നുണ്ടായാലും നിയമപരമായി നേരിടും. അതോടൊപ്പം ശരിയായ കാര്യങ്ങൾ മനസ്സിലാക്കി ഇടപെടാൻ സാമൂഹ്യ സംഘടനകളും രാഷ്ട്രീയ പാർട്ടികളും തയാറാകണം എന്നഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളം കലക്കി മീൻപിടിക്കാൻ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തുക തന്നെ വേണം,. സാമുദായിക സ്പർധയ്ക്കു കാരണമാകും വിധം വിദ്വേഷ പ്രചാരണം നടത്തുന്നവരെയും അതിന് സൗകര്യവും പിന്തുണയും നൽകുന്നവരെയും തുറന്നുകാട്ടാൻ സമൂഹം ഒന്നാകെ തയാറാകണം എന്നഭ്യർത്ഥിക്കുന്നു. പ്രതിപക്ഷ നേതാവ് പറഞ്ഞത് പോലെ സർക്കാർ നിർദാക്ഷിണ്യം നടപടി സ്വീകരിക്കും. ഇത്തരം കാര്യങ്ങൾ നോക്കി നിൽക്കുന്ന സമീപനം ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Published by:Rajesh V
First published: